കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ അത്യാധുനിക സൗകര്യത്തോടുകൂടിയ പുതിയ സ്ട്രോക്ക് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക സൗകര്യത്തോടുകൂടിയ പുതിയ സ്‌ട്രോക്ക് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.

പ്രധാനമന്ത്രി Micheál Martin പുതിയ സ്‌ട്രോക്ക് യൂണിറ്റിന്റെ ഉദ്‌ഘാടന കർമം നിർവഹിച്ചു. യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ (CUH) പ്രവർത്തനമാരംഭിച്ച പുതിയ സ്‌ട്രോക്ക് യൂണിറ്റിന്റെ സേവനം ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും ലഭിക്കുമ്പോൾ ഓരോ വർഷവും ഏകദേശം 1,200 രോഗികൾക്ക് പരിചരണം നൽകാൻ സാധിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

പുതിയ സ്‌ട്രോക്ക് യൂണിറ്റിൽ നിന്നും അത്യാധുനിക സൗകര്യത്തോടു കൂടിയ ചികിത്സ നൽകാൻ സാധിക്കും .തെറാപ്പി സ്യൂട്ടോടുകൂടിയ 31 കിടക്കകളുള്ള യൂണിറ്റും പുതിയ അഞ്ച് കിടക്കകളുള്ള ഹൈപ്പർ-അക്യൂട്ട് സ്ട്രോക്ക് ബേയും പുതിയ സ്‌ട്രോക്ക് യൂണിറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്.

24/7 കൺസൾട്ടന്റ് കവറേജും രോഗികളെ ഡിസ്ചാർജ് ചെയ്തതിന് ശേഷമുള്ള ഔട്ട്‌പേഷ്യന്റ് സേവനവും ഉണ്ടായിരിക്കും.Munster റിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള രോഗികൾക്കു കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ പുതിയ സ്‌ട്രോക്ക് യൂണിറ്റ് മികച്ച സേവനമായിരിക്കും നൽകുക എന്നു പ്രധാനമന്ത്രി Micheál Martin ഉദ്‌ഘാടനവേളയിൽ അഭിപ്രായപ്പെട്ടു .

Share this news

Leave a Reply

%d bloggers like this: