അയർലൻഡിലേക്ക് ഉക്രേനിയൻ അഭയാർത്ഥികളുടെ പലായനം തുടരുന്നു ;ഇതുവരെ എത്തിയത് 62,000 പേർ

ഉക്രേനിയൻ അഭയാർത്ഥികളുടെ അയർലൻഡിലേക്കുള്ള പലായനം തുടരുന്നതായി കണക്കുകൾ.
ഉക്രേയിനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് 62,000 ഓളം വരുന്ന ഉക്രേനിയക്കാർ അയർലൻഡിൽ അഭയം തേടിയതായി CSO പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
.
Temporary Protection Directive ന്റെ കീഴിൽ ഉക്രേനിയക്കാർക്ക് നൽകിയ പബ്ലിക് സർവീസ് നമ്പറുകളുടെ (PPSNs) എണ്ണം അനുസരിച്ച്, കഴിഞ്ഞ ആഴ്ചയിൽ മാത്രം 1,100 പേർ അയർലൻഡിൽ എത്തിയതയാണ് കണക്കുകൾ.

കഴിഞ്ഞ ആഴ്ച വന്ന അഭയാർത്ഥികളിൽ മൂന്നിലൊന്നും കുട്ടികളും കൗമാരക്കാരുമാണ്. അയർലൻഡിൽ നടത്തുന്ന തൊഴിൽ മേളകളിൽ ഉക്രേനിയൻ അഭയാർത്ഥികളുടെ പങ്കാളിത്തം ശ്രദ്ധേയമാണ് അവരിൽ ഭൂരിഭാഗം പേർക്കും ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിലും ഭാഷാ തടസ്സം പലർക്കും ജോലി കണ്ടെത്തുന്നതിനു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട് .

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അയർലഡിൽ എത്തുന്ന ഉക്രേനിയക്കാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്ന്
കുട്ടികളുടെ മന്ത്രി Roderic O’Gorman പറഞ്ഞു .ഉക്രേനിയക്കാർക്കുള്ള താമസസൗകര്യം ഒരുക്കുന്നതിനുള്ള മേൽനോട്ടം വഹിക്കുന്നത് Gorman ആണ് .ഉക്രേനിയൻ അഭയാർത്ഥികൾക്ക് ലഭ്യമായ താമസ സൗകര്യങ്ങളുടെ അഭാവം ഉക്രേനിയൻ എംബസി എടുത്തുകാണിച്ചതിന് ശേഷമാണ് ഈ കുറവ് വന്നതെന്നും അദ്ദേഹം ചൂണ്ടികാണിച്ചു .

Share this news

Leave a Reply

%d bloggers like this: