അയർലൻഡ് ഹോസ്പിറ്റലുകളിൽ കിടക്ക ക്ഷാമം രൂക്ഷം : ട്രോളികളെ ആശ്രയിച്ച് രോഗികൾ

അയർലൻഡിലെ ഹോസ്പിറ്റലുകളിൽ കിടക്ക ക്ഷാമം രൂക്ഷമായതിനെതുടർന്ന് രോഗികൾ ട്രോളികളിൽ ചികിത്സ തേടുന്നതായി റിപ്പോർട്ടുകൾ.

അയർലൻഡിലെ ഹോസ്പിറ്റലുകളിൽ നിലവിൽ 564 രോഗികൾക്ക് ചികിത്സക്ക് കിടക്ക ലഭിക്കാതെ ഉണ്ടെന്ന് Irish Nurses and Midwives Organisations (INMO).ന്ടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ അത്യാഹിത വിഭാഗത്തിലെ 464 രോഗികളും മറ്റ് വാർഡുകളിലെ 100 പേരുമാണ് ഉൾപ്പെടുന്നത്. University Hospital Limerick , Cork University Hospital എന്നിവിടങ്ങളിൽ ഇന്നലെ മാത്രം കിടക്ക ലഭിക്കാത്ത 55 രോഗികളാണ് ട്രോളിയിൽ ചികിത്സ തേടിയത്.

INMO യുടെ പുതിയ കണക്കുകൾ പ്രകാരം അയർലൻഡിൽ ഈ വർഷം ഇതുവരെ അഡ്മിറ്റ് ചെയ്ത 100,000-ത്തിലധികം രോഗികൾക്ക് കിടക്ക ലഭിക്കാതെ വന്നിട്ടുണ്ട്. 1,903 ലധികം കുട്ടികൾ ട്രോളികളിൽ ചികിത്സക്ക് കാത്തിരിക്കേണ്ടി വന്നുവെന്നും INMO ചൂണ്ടിക്കാട്ടി.

ഈ വര്ഷം കിടക്ക പ്രശ്‍നം കൂടുതൽ ഗുരുതരം Limerick University Hospital ലിൽ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
University Hospital Limerick ൽ ഈ വർഷം 15,322 രോഗികൾ കിടക്ക ലഭിക്കാതെ ട്രോളികളിൽ ചികിത്സ തേടിയിട്ടുണ്ട്, Cork University Hospital (10,107) , Sligo University Hospital( 6,919), St Vincent’s University Hospital ( 6,359 ), Letterkenny University Hospital( 5,366 )എന്നിവിടങ്ങളിലെല്ലാം പ്രതിസന്ധി രൂക്ഷമാണ്. പ്രതിസന്ധി പരിഹരിക്കാൻ നഴ്സുമാരെയും മിഡ്‌വൈഫുകളെയും നിലനിർത്താനും ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് INMO ആവശ്യപ്പെട്ടു .

Share this news

Leave a Reply

%d bloggers like this: