ഡബ്ലിൻ എയർപോർട്ടിൽ ഉയർന്ന ശമ്പളമുള്ള ജോലി നേടാം; Ryanair ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജന്റുമാരെ നിയമിക്കുന്നു

അയർലൻഡിലെ ഉദ്യോഗാർഥികൾക്ക് സന്തോഷ വാർത്ത ;ഡബ്ലിൻ എയർപോർട്ടിൽ ഉയർന്ന ശമ്പളമുള്ള ജോലി നേടാൻ അവസരമൊരുക്കി Ryanair. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജന്റ് തസ്തികയിലേക്ക് നിരവധി ഒഴിവുകൾ ഉണ്ടെന്നാണ് Ryanair വൃത്തങ്ങൾ അറിയിക്കുന്നത്.

2023 ലെ വേനൽക്കാല സർവീസിന് വേണ്ടിയാണു Ryanair 150 ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജന്റുമാരെ ഡബ്ലിൻ എയർപോർട്ടിൽ നിയമിക്കുന്നത് .ഉദ്യോഗാർഥികൾക്ക് ഉയർന്ന ശമ്പളമാണ് Ryanair വാഗ്ദാനം ചെയിതിരിക്കുന്നത്, തിരഞ്ഞെടുക്കുന്ന ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജന്റുമാർക്ക് 30000 യൂറോ വാർഷിക ശമ്പളം ലഭിക്കും ഉദ്യോഗാർഥികൾക്ക് പ്രവർത്തി പരിചയം ആവശ്യമില്ല

പ്രതിവർഷം 30 ദിവസത്തെ ആന്വൽ ലീവ് ഉണ്ടായിരിക്കും. വിമാനത്തിൽ നിന്ന് ലഗേജുകൾ കയറ്റുകയും ഇറക്കുകയും ചെയ്യുക, ടെർമിനലിലേക്കും പുറത്തേക്കും ബാഗേജുകൾ കൊണ്ടുപോകുന്നതിന് വിമാനത്താവളത്തിന് ചുറ്റും വാഹനങ്ങൾ കൈകാര്യം ചെയ്യുക എന്നിവയായിരിക്കും ജോലി , എയർലൈനിന്റെ 25 മിനിറ്റ് ടേൺ എറൗണ്ട് സമയം പൂർത്തിയായി എന്ന് ഉറപ്പാക്കുക എന്നിവയാണ് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജന്റുമാരുടെ പ്രധാന ചുമതലകൾ .

ഉദ്യോഗാർത്ഥികൾക്ക് നിരവധി ആനുകൂല്യങ്ങളും Ryanair ലഭ്യമാക്കിയിട്ടുണ്ട് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ November 19 ശനിയാഴ്ച ഡബ്ലിൻ എയർപോർട്ടിലെ Maldron ഹോട്ടലിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കാം.

Share this news

Leave a Reply

%d bloggers like this: