അയർലൻഡ് കൊടുംതണുപ്പിലേക്ക്.. മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് Met Eireann പ്രവചനം

അയർലൻഡ് കൊടുംതണുപ്പിലേക്കെന്ന് കാലാവസ്ഥാ റിപ്പോർട്ട് ,വരും ദിവസങ്ങളിൽ താപനില കുറഞ്ഞ് കൂടുതൽ തണുപ്പുള്ള കാലാവസ്ഥയിലേക്കു മാറുമെന്നും വിവിധയിടങ്ങളിൽ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും Met Eireann പ്രവചിക്കുന്നു.
.
മഞ്ഞുവീഴ്ച ആരംഭിക്കുന്ന ദിവസം കൃത്യമായി പറയാൻ സാധിക്കില്ലെന്ന് Met Eireann അധികൃതർ വ്യക്തമാക്കി .എന്നാൽ വരും ദിവസങ്ങളിൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ച്ചയ്ക്കുള്ള സാധ്യത വർധിക്കുമെന്ന് കാലാവസ്ഥാ ഏജൻസി പറഞ്ഞു.

വരും ദിവസങ്ങളിൽ പകൽ സമയ താപനില 6 ഡിഗ്രി മുതൽ 11 ഡിഗ്രി വരെയാകാനും ചില സമയങ്ങളിൽ മഞ്ഞ് ഉണ്ടാകാനുമുള്ള സാധ്യതയുമുണ്ട്. ചില രാത്രികളിൽ താപനില ഗണ്യമായി താഴ്ന്നേക്കാമെന്നും Met Eireann മുന്നറിയിപ്പ് നൽകുന്നുണ്ട്.

വരും ദിവസങ്ങളിലെ കാലാവസ്ഥ എങ്ങനെ ആയിരിക്കും

വ്യാഴാഴ്ച ( ഇന്ന്)

പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും ഉച്ചയ്ക്കും വൈകുന്നേരവും രാജ്യത്തിൻറെ കിഴക്ക് ഭാഗങ്ങളിലും , north Ulster,Connacht ,west Munster എന്നിവിടങ്ങളിൽ മഴയുണ്ടാകും ഏറ്റവും ഉയർന്ന താപനില 7 മുതൽ 10 ഡിഗ്രി വരെയാണ്.

വെള്ളിയാഴ്ച

Ulster ന്റെ വടക്കുകിഴക്ക് ഭാഗത്ത് മഴ വ്യാപകമായി തുടർന്നേക്കാം.. രാജ്യത്തിന്റെ ബാക്കി ഭാഗങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയായിരിക്കും ഏറ്റവും കുറഞ്ഞ താപനില -1C മുതൽ +3C വരെയാണ്.

ശനിയാഴ്ച

ശനിയാഴ്‌ച തുടക്കത്തിൽ വരണ്ട കാലാവസ്ഥയായിരിക്കും, ശക്തമായ തെക്കൻ കാറ്റിനു സാധ്യത ഉള്ളതിനാൽ താപനില 3 മുതൽ 6 ഡിഗ്രി വരെ താഴുകയും ചെയ്യാം. ഏറ്റവും ഉയർന്ന താപനില 7C മുതൽ 11C വരെയാണ്.
.
ഞായറാഴ്ച

ഞായറാഴ്ച തെളിഞ്ഞ കാലാവസ്ഥയായിരിക്കും ചെറിയ മഴയുണ്ടാകും , പടിഞ്ഞാറൻ കാറ്റിനു സാധ്യത ഉണ്ട്
ഏറ്റവും ഉയർന്ന താപനില 7C മുതൽ 10C വരെയാണ്. രാത്രി സമയം വീണ്ടും താപനില ഗണ്യമായി കുറയും.

Share this news

Leave a Reply

%d bloggers like this: