ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത ; അയര്‍ലന്‍ഡില്‍ സ്ഥിരം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു

ഒരു സ്ഥിരം സ്റ്റേഡിയത്തിനായുള്ള അയര്‍ലന്‍ഡ് ക്രിക്കറ്റ് ലോകത്തിന്റെ കാത്തിരിപ്പിന് ഒ‌ടുവില്‍ വിരാമമാവുന്നു. ‍ Abbotstown ലെ സ്പോര്‍ട് അയര്‍ലന്‍ഡ് ക്യാംപസിലാണ് പുതിയ ക്രിക്കറ്റ് സ്റ്റേഡിയമൊരുങ്ങുന്നത്. അയര്‍ലന്‍ഡ് സഹ-ആഥിതേയത്വം വഹിക്കുന്ന 2030 ലെ ട്വന്റി-ട്വന്റി ലോകകപ്പിന് മുന്‍പായി സ്റ്റേഡിയത്തിന്റെ പണി പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ പദ്ധതി. പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ വ്യാഴാഴ്ച അധികൃതര്‍ പുറത്തുവിട്ടു.

ഒരു സ്ഥിരം സ്റ്റേഡിയം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് 2018 മുതല്‍ തന്നെ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ലോകകപ്പ് മത്സരങ്ങള്‍ അയര്‍ലന്‍ഡില്‍ നടത്താനുള്ള തീരുമാനം വന്നതോടെയാണ് ഇതുസംബന്ധിച്ച് പെട്ടെന്ന് തന്നെ ധാരണയിലെത്താന്‍ അധികൃതര്‍ തയ്യാറായത്.

Abbotstown സ്പോര്‍ട്സ് കോംപ്ലക്സിലെ Southern Parkland ലാണ് പുതിയ സ്റ്റേഡിയം പണികഴിപ്പിക്കുക. അടുത്ത വര്‍ഷം തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി സംബന്ധിച്ച വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

സ്ഥിരം ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ അഭാവത്തില്‍ വിവിധ ക്ലബ്ബ് മൈതാനങ്ങളിലാണ് അയര്‍ലന്‍ഡിലെ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകള്‍ നിലവില്‍ ഹോം മത്സരങ്ങള്‍ കളിക്കുന്നത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഇന്ത്യക്കെതിരായ ടൂര്‍ണ്ണമെന്റ് മാലഹൈഡില്‍ നടന്നപ്പോള്‍ വെറും പതിനായിരത്തില്‍ താഴെ കാണികളെ മാത്രമായിരുന്നു ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞത്. പുതിയ സ്റ്റേഡിയം നിലിവില്‍ വന്നാലും മാലഹൈഡില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്തുന്നത് തുടരാന്‍ തന്നെയാണ് അധികൃതരുടെ തീരുമാനം. ഇവിടേക്ക് നഗരത്തില്‍ നിന്നും എളുപ്പം എത്തിച്ചേരാം എന്നതാണ് ഇതിന് കാരണം. മാലഹൈ‍ഡ് സ്റ്റേഡിയത്തിലെ അടിസ്ഥാന സൌകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്.

Share this news

Leave a Reply

%d bloggers like this: