അയർലൻഡിലെ റോഡ് യാത്രക്കാരുടെ പോക്കറ്റ് കാലിയാകും,ജനുവരി മുതൽ ടോൾ നിരക്ക് വർധന

അയർലൻഡിലെ റോഡുകളിലെ ടോൾ നിരക്ക് ജനുവരി മുതൽ വർധിപ്പിക്കാനൊരുങ്ങി അധികൃതർ.
നിലവിലെ ഉയർന്ന പണപ്പെരുപ്പ നിരക്ക് കാരണമാണ് ടോൾ വർധിപ്പിക്കാനുള്ള തീരുമാനമെന്ന് സ്റ്റേറ്റ് റോഡ്സ് ഓപ്പറേറ്റർ Transport Infrastructure Ireland (TII) വക്താവ് പറഞ്ഞു.

2023 ജനുവരി 1 മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വരും. വർദ്ധനവ് പ്രാബല്യത്തിൽ വരുമ്പോൾ ദേശീയ റോഡ് ശൃംഖലയിലെ റോഡുകളിലൊന്ന് ഉപയോഗിക്കുന്നതിനുള്ള ചെലവ് ഒരു യാത്രയിൽ 60 സെന്റ് വരെ ഉയരും.

ഡബ്ലിനിലെ M50 റോഡുകളിൽ വാഹനം ഓടിക്കുമ്പോൾ ടാഗുകൾ ഉപയോഗിക്കുന്നവർക്ക് €2.10 മുതൽ €2.30 വരെയും, വീഡിയോ ക്യാപ്ചർ സംവിധാനത്തിൽ €2.70 മുതൽ €2.90 വരെയും, രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾക്ക് €3.20 മുതൽ €3.50 വരെയും ടോൾ നിരക്ക് വർദ്ധിക്കും.

രാജ്യത്തെ എട്ട് പൊതു-സ്വകാര്യ പങ്കാളിത്ത കമ്പനികളുടെ ടോളുകളും റൂട്ട് അനുസരിച്ച് 10 %മുതൽ 20 % വരെ വർദ്ധിക്കും.

ഡബ്ലിൻ പോർട്ട് ടണൽ റോഡിൽ ടോളുകൾക്കു പുതിയ വർദ്ധനവ് ബാധകമാവില്ല .വാനുകൾ, ബസുകൾ, ഹെവി വാഹനങ്ങൾ എന്നിവയ്ക്കു കാറുകളെ അപേക്ഷിച്ചു വലിയ വർദ്ധനവുണ്ടാകും. സർക്കാരിനും പൊതു-സ്വകാര്യ പങ്കാളിത്ത ( PPP) കമ്പനികൾക്കും ടോളുകൾ നിശ്ചയിക്കുന്നതിൽ “വിവേചനാധികാരം” ഉള്ളതായി TII സ്ഥിരീകരിച്ചു.

Share this news

Leave a Reply

%d bloggers like this: