അയർലൻഡിൽ ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവരുടെ പാഴ്‌സലുകൾ വ്യാപകമായി മോഷ്ടിക്കപ്പെടുന്നതായി പരാതികൾ, ജാഗ്രത നിർദേശവുമായി ഗാർഡ

അയർലൻഡിൽ ഓൺലൈനായി എത്തുന്ന പാഴ്സലുകൾ വീട്ടിനു പുറത്തു നിന്ന് വ്യാപകമായി മോഷ്ടിക്കപ്പെടുന്നതായി പരാതികൾ. ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് ഗാർഡയുടെ മുന്നറിയിപ്പ്. ഡെലിവറി ഏജന്റ്സ് വീട്ടിന് പുറത്തു വച്ച് പോകുന്ന പാഴ്സലുകൾ വ്യാപകമായി മോഷ്ടിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഗാർഡ പൊതുജനത്തിന് മുന്നറിയിപ്പ് നൽകിയത്.

ഡെലിവറി ഏജന്റിൽ നിന്ന് പാഴ്‌സൽ നേരിട്ടു വാങ്ങാതെ വരുമ്പോൾ പാർസൽ വീട്ടുകാരുടെ നിർദ്ദേശപ്രകാരം വീട്ടിനു പുറത്തു വെച്ച് പോകാറാണ് പതിവ്. ഈ പ്രവണത മോഷ്ടാക്കളെ ആകർഷിച്ചു എന്ന് ഗാർഡ ചൂണ്ടി കാണിക്കുന്നു .പാർസൽ ഡെലിവറി സമയത്ത് വീട്ടിൽ ആളില്ലെങ്കിൽ ഓൺലൈനിൽ ഓർഡർ ചെയ്യുന്നതിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് ഗാർഡ നൽകുന്നത്.

റിപ്പോർട്ട് ചെയ്ത കേസുകളിൽ ഡെലിവറി ഏജന്റിനെ പിന്തുടർന്ന് നിരീക്ഷിച്ചാണ് മോഷ്ടാക്കൾ പല മോഷണങ്ങളും നടത്തിയിരിക്കുന്നത്

ക്രിസ്മസ് സീസൺ പോലുള്ള ഉത്സവ കാലം അടുത്തുവരുന്നതിനാൽ ഓൺലൈൻ വ്യാപാരത്തിൽ കുത്തനെയുള്ള വർദ്ധനവ് പ്രതീക്ഷിക്കുന്നു .ഈ അവസരത്തിൽ ഓർഡർ ചെയ്ത സാധനങ്ങൾ ഡെലിവറി ഏജന്റിൽ നിന്ന് നേരിട്ടു വാങ്ങി ജാഗ്രത പാലിക്കാൻ ഗാർഡ നിർദ്ദേശിച്ചു .

Share this news

Leave a Reply

%d bloggers like this: