കോർക്കിലെ മോഷണ പരമ്പര ; ഒരാൾ പിടിയിൽ

ഒരാഴ്ചക്കാലം കോര്‍ക്ക് മേഖലയില്‍ തുടര്‍ച്ചയായി മോഷണങ്ങള്‍ നടത്തിയയാള്‍ പിടിയില്‍. നാല്‍പ്പത് വയസ്സുകാരനായ ഇയാള്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് പിടിയിലായത്. വെള്ളിയാഴ്ച കോര്‍ക്കിലെ South Douglas Road ന് സമീപത്തെ ഒരു മോഷണത്തിന് പിന്നാലെ ഇയാളെ ഗാര്‍ഡ വലയിലാക്കുകയായിരുന്നു.

South Douglas Road ല്‍ നവംബര്‍ 11 വെള്ളിയാഴ്ചയായിരുന്നു ഇയാളുടെ ആദ്യകവര്‍ച്ച. കത്തിയുമായി ഒരു സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറുകയും, ശേഷം പണം ആവശ്യപ്പെടുകയുമായിരുന്നു. ബുധനാഴ്ച Ballintemple ലെ ഒരു സ്ഥാപനത്തിലും ഇയാള്‍ സമാനരീതിയില്‍ കവര്‍ച്ച നടത്തിയിരുന്നു.

നിലവില്‍ മോഷ്ടാവിനെ Bridewell ഗാര്‍ഡ സ്റ്റേഷനില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. Criminal Justice Act 1984 ലെ നാലാം വകുപ്പ് പ്രകാരമുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: