അയർലൻഡിലുടനീളം ഇന്ന് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് Met Éireann; മൂന്ന് കൗണ്ടികളിൽ ഓറഞ്ച് അലർട്ട് ; മറ്റിടങ്ങളിൽ യെല്ലോ അലർട്ട്

അയര്‍ലന്‍ഡില്‍ ഇന്ന് (തിങ്കളാഴ്ച) കനത്ത മഴയ്ക്കും, വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് Met Éireann. Waterford, Wexford ,Wicklow എന്നിവിടങ്ങളില്‍ മഴ വളരെ ശക്തമാവും. ഇവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ് കാലാവസ്ഥാ വിഭാഗം പുറപ്പെടുവിച്ചിരിക്കുന്നത്. രാവിലെ ഏഴ് മണിമുതല്‍ നിലവില്‍ വരുന്ന ഓറഞ്ച് അലര്‍ട്ട് ഉച്ചയ്ക്ക് 12 മണി വരെ തുടരും.

രാജ്യത്തെ മറ്റു കൌണ്ടികളില്‍ ഇതിനകം തന്നെ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പുലര്‍ച്ചെ 3 മണി മുതല്‍ നിലവില്‍ വന്ന യെല്ലോ അലര്‍ട്ട് രാത്രി 8 വരെ തുടരും. ഇന്ന് ശക്തമായതും. ഇടിമിന്നലോടു കൂടിയതുമായ മഴയ്ക്കാണ് സാധ്യതയെന്നും Met Éireann അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: