അയർലൻഡിലെ ഭവന-പ്രതിസന്ധി വിദ്യാഭ്യാസ മേഖലയ്ക്ക് ഭീഷണിയാവുന്നതായി യൂണിയനുകൾ

അയര്‍ലന്‍ഡിലെ ഭവന മേഖല നേരിടുന്ന പ്രതിസന്ധികളും, സര്‍ക്കാരിന്റെ മോശം ഭവന നയങ്ങളും വിദ്യാഭ്യാസ മേഖലയുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി അയര്‍ലന്‍ഡിലെ യൂണിയനുകള്‍. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ ആറ് ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് സര്‍ക്കാരിനെതിരായ ആരോപണം.

വീടുകളുടെ അഭാവവും, വര്‍ദ്ധിച്ച ചിലവുകളും മൂലം സ്കൂളുകളും കോളേജുകളും അദ്ധ്യാപകരെയും ജീവനക്കാരെയും റിക്രൂട്ട് ചെയ്യാനും അവരെ നിലനിര്‍ത്താനും പാടുപെടുകയാണെന്ന് യൂണിയനുകളുടെ പ്രസ്താവനയില്‍ പറയുന്നു. ഭവനമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തനം കൂടുതല്‍ അപകടകരമായ നിലയിലേക്കു പോവുമെന്നും യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കി.

ശനിയാഴ്ച ഡബ്ലിനില്‍ “Raise the Roof” എന്ന പേരില്‍ നടക്കാനിരിക്കുന്ന ഹൌസിങ് റാലിക്ക് മുന്നോടിയായി The Association of Secondary Teachers Ireland, Fórsa, The Irish National Teachers’ Organisation, The Irish Federation of University Teachers, SIPTU, The Teachers’ Union of Ireland എന്നീ സംഘടനകളാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

Share this news

Leave a Reply

%d bloggers like this: