ഐറിഷ് സ്റ്റേറ്റ് സ്ഥാപിതമായതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പുതിയ സ്വർണ്ണ നാണയം പുറത്തിറക്കി സെൻട്രൽ ബാങ്ക്

ഐറിഷ് സ്വതന്ത്രരാഷ്ട്രം സ്ഥാപിതമായതിന്റെ നൂറാം വാര്‍ഷികത്തോടനബന്ധിച്ച് പ്രത്യേക സ്വര്‍ണ്ണനാണയം പുറത്തിറക്കി സെന്‍ട്രല്‍ ബാങ്ക്. നൂറ് യൂറോയുടെ സ്വര്‍ണ്ണനാണയമാണ് പുറത്തിറക്കിയത്. 999.9 സ്വര്‍ണ്ണത്തില്‍ തീര്‍ത്തിരിക്കുന്ന ഈ സ്പെഷ്യല്‍ നാണയത്തിന്റെ വില 1225 യൂറോയാണ്.

ആകെ 750 നാണയങ്ങളാണ് സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കുക. നവംബര്‍ 30 മുതല്‍ www.collectorcoins.ie എന്ന വെബ്സൈറ്റ് വഴി നാണയം ലഭ്യമാവും. Mary Gregoriy രൂപകല്‍പന ചെയ്തിരിക്കുന്ന ഈ നാണയം നാഷണല്‍ ലൈബ്രറി ഓഫ് അയര്‍ലന്‍ഡില്‍ നടന്ന ചടങ്ങില്‍ ഫിനാന്‍സ് മിനിസ്റ്റര്‍ Paschal Donohoe യും, സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ Gabriel Makhlouf യും ചേര്‍ന്നാണ് പുറത്തിറക്കിയത്. രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തെ അടയാളപ്പെടുത്ത ഈ നാണയത്തിന് വന്‍ തോതില്‍ ആവശ്യക്കാരുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി ചടങ്ങില്‍ സംസാരിക്കവേ Gabriel Makhlouf പറഞ്ഞു.

ഇതിനുമുന്‍പ് 2016 ല്‍ Easter Rising ന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചും, 2019 ല്‍ Dáil Éireann ന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചുമായിരുന്നു അയര്‍ലന്‍ഡ് പ്രത്യേകം സ്വര്‍ണ്ണനാണയങ്ങള്‍ പുറത്തിറക്കിയത്.

Share this news

Leave a Reply

%d bloggers like this: