ടെക് മേഖലയിൽ ഇനിയും തൊഴിൽ നഷ്ടങ്ങൾ ഉണ്ടായേക്കാമെന്ന് ലിയോ വരദ്കർ

അയര്‍ലന്‍ഡിലെ ടെക് മേഖലയില്‍ ഇനിയും ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍. ഡബ്ലിനില്‍ കഴിഞ്ഞ ദിവസം നടന്ന Digital Ireland Conference ന്റെ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ‍.ടി മേഖല വളരെ വെല്ലുവിളികള്‍ നേരിടുന്ന കാലത്താണ് ഇത്തരത്തിലൊരു പരിപാടി നടക്കുന്നതെന്നും, കഴിഞ്ഞ ആഴ്ചകളില്‍ തൊഴില്‍ നഷ്ടപ്പെട്ട ആളുകളോടൊപ്പം സര്‍ക്കാര്‍ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ടെക്, മാര്‍ക്കറ്റിങ്, ഹ്യൂമണ്‍ റിസോഴ്സ്, പബ്ലിക് റിലേഷന്‍ മേഖലകളിലും, മറ്റ് മേഖലകളിലും ധാരാളം അവസരങ്ങള്‍ ഉണ്ടെന്നും, വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള വലിയ നിക്ഷേപങ്ങള്‍ രാജ്യത്ത് ഉണ്ടാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മെറ്റ. ആമസോണ്‍, ‌ട്വിറ്റര്‍, സ്ട്രൈപ് തുടങ്ങിയ വന്‍കിട കമ്പനികളില്‍ നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന സമീപകാല പ്രവണത കണക്കിലെടുത്തായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
മാറിവരുന്ന ഡാറ്റാ റെഗുലേഷന്‍ പശ്ചാത്തലം സംബന്ധിച്ചുള്ള ചര്‍ച്ചയായിരിന്നു പ്രധാനമായും കഴിഞ്ഞ ദിവസത്തെ പരിപാടിയില്‍ നടന്നത്. നിര്‍മ്മിത ബുദ്ധി(artificial intelligence) ലെ വിശ്വാസ്യത, എത്തിക്സ് എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കും, Immersive technologies ന്റെ ഭാവിയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കും Digital Ireland Conference വേദിയായിരുന്നു.

Share this news

Leave a Reply

%d bloggers like this: