ടാക്സി ഡ്രൈവർ ചമഞ്ഞ് തട്ടിപ്പ് ; ഡബ്ലിൻ സ്വദേശിക്ക് നഷ്ടമായത് മൊബൈൽ ഫോണും 1300 യൂറോയും

ഡബ്ലിനിലെ വ്യാജ ടാക്സി തട്ടിപ്പ് സംഘത്തെക്കുറിച്ച് മുന്നറിയിപ്പുമായി ഡബ്ലിന്‍ സ്വദേശി. ടാക്സി ഡ്രൈവര്‍ ചമഞ്ഞെത്തിയയാള്‍ കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണും, ബാങ്ക് അക്കൌണ്ടില്‍ നിന്നും 1300 യൂറോയും തട്ടിയെടുത്തതായി ഡബ്ലിന്‍ സ്വദേശി മാത്യു മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു മാത്യുവില്‍ നിന്നും പണം തട്ടിയെടുത്തത്. നഗരത്തില്‍ നിന്നും വീട്ടിലേക്ക് പോവാനായി ഓണ്‍ലൈന്‍ ടാക്സിക്കായി ശ്രമിച്ചെങ്കിലും മൊബൈല്‍ ആപ്പ് വഴി ഇത് ലഭിച്ചില്ല. തുടര്‍ന്ന് ഒരു ടാക്സി സമീപത്തെത്തിയതായും, കയറാന്‍ ആവശ്യപ്പെട്ടെന്നും മാത്യു പറയുന്നു. വീടിന് സമീപത്ത് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയ ശേഷം വഴിയറിയില്ലെന്നും , മാപ്പ് പരിശോധിക്കാനായി ഫോണ്‍ നല്‍കണമെന്നും ഡ്രൈവര്‍ മാത്യുവിനോട് ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് മാത്യു ഇയാള്‍ക്ക് ഫോണ്‍ നല്‍കി. ഫോണ്‍ പിന്നീട് ഡ്രൈവര്‍ മുന്‍ സീറ്റിലേക്ക് വയ്ക്കുകയും മാത്യുവിന്റെ വീട്ടിലേക്ക് വാഹനമെത്തിക്കുകയും , മാത്യു ഇറങ്ങിയ ശേഷം ഫോണ്‍ തിരിച്ചു നല്‍കാതെ കാറുമെടുത്ത് ഡ്രൈവര്‍ കടന്നു കളയുകായുമായിരുന്നു.

പിറ്റേന്ന് പരിശോധിച്ചപ്പോള്‍ തന്റെ മൂന്ന് ബാങ്ക് അക്കൌണ്ടുകളില്‍ നിന്നും പണം നഷ്ടപ്പെട്ടതായി കണ്ടുവെന്നും, ബാങ്ക് പാസ്‍വേഡ് മാറ്റിയിതയായും മാത്യു പറഞ്ഞു. ഈ വിവരം മാത്യു ഗാര്‍ഡയെ അറിയിച്ചപ്പോള്‍ സമാനമായ തട്ടിപ്പുകള്‍ നഗരത്തില്‍ നടക്കുന്നതായുള്ള വിവരങ്ങളാണ് ഗാര്‍ഡ നല്‍കിയത്.

Share this news

Leave a Reply

%d bloggers like this: