പുതിയ ഫിക്സഡ് മോർട്ട്ഗേജ് പലിശനിരക്കുകൾ വീണ്ടും ഉയർത്തി AIB

പുതിയ ഫിക്സഡ് മോര്‍ട്ട്ഗേജ് പലിശ നിരക്ക് വീണ്ടും ഉയര്‍ത്തി AIB. 0.5 ശതമാനമാണ് പലിശ നിരക്കില്‍ വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. ഒക്ടോബറില്‍ പ്രഖ്യാപിച്ച 0.5 ശതമാനം വര്‍ദ്ധനവിന് പുറമേയാണ് ഇത്.

ഇന്നലെ ബിസിനസ് സമയം അവസാനിച്ചതോടുകൂടിയാണ് പുതിയ നിരക്ക് നിലവില്‍ വന്നത്. അതേസമയം നിലവിലുള്ള ഫിക്സഡ് മോര്‍ട്ടേഗേജുകള്‍ക്ക് വര്‍ദ്ധനവ് ബാധകമാവില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ജൂലൈ മുതല്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്കിലുണ്ടായ വര്‍ദ്ധനവാണ് AIB അടക്കമുള്ള ബാങ്കുകളെ ഫിക്സഡ് മോര്‍ട്ട്ഗേജ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ജനുവരി 16 നുള്ളില്‍ മോര്‍ട്ട്ഗേജുകള്‍ പിന്‍വലിക്കുന്ന ഉപഭോക്താക്കള്‍ക്ക് പഴയ റേറ്റ് തന്നെ ലഭ്യമാവുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. AIB മോര്‍ട്ട്ഗേജുകളു‌ടെ വര്‍ദ്ധനവ് EBS, Haven എന്നിവയിലെ മോര്‍ട്ട്ഗേജുകള്‍ക്കും ബാധകമാവുമെന്നും അധിക‍ൃതര്‍ അറിയിച്ചു. നിലവില്‍ AIB യുടെ കണക്കുകള്‍ പ്രകാരം ബാങ്കിലെ പകുതിയിലധികം മോര്‍ട്ട്ഗേഡ് ഉപഭോക്താക്കളും ഫിക്സഡ് റേറ്റ് മോര്‍ട്ട്ഗേജ് പരിധിയിലുള്ളവരാണ്.

അതേസമയം യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് വരും മാസങ്ങളില്‍ വീണ്ടും വര്‍ദ്ധിക്കാനുള്ള സാധ്യകളാണ് നിലവില്‍ കണ്ടുവരുന്നത്. അടുത്ത മാസത്തോടെ 0.75 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാവുമെന്നാണ് നിലവിലെ കണക്കുകൂട്ടല്‍.

Share this news

Leave a Reply

%d bloggers like this: