അഞ്ഞൂറ് മില്യണിലധികം ആളുകളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നു ; Meta യ്ക്ക് 265 മില്യൺ യൂറോ പിഴ

ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് 265 മില്യണ്‍ യൂറോ പിഴയിട്ട് Irish Data Protection Commission (DPC). അഞ്ഞൂറ് മില്യണിലധികം ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മെറ്റയ്ക്കെതിരെ DPC നടപടി സ്വീകരിച്ചിരിക്കുന്നത്. GDPR നിയമത്തിന്റെ 25 ാം വകുപ്പിന്റെ ലംഘനമാണ് മെറ്റ നടത്തിയിരിക്കുന്നതെന്ന് ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.

533 മില്യണ്‍ ആളുകളുടെ പേര്, ഫോണ്‍നമ്പറുകള്‍, ഇ-മെയില്‍ അ‍ഡ്രസ് എന്നിവ ഒരു ഓണ്‍ലൈന്‍ ഹാക്കിങ് ഫോറത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമായിരുന്നു മെറ്റയ്ക്കെതിരെ DPC അന്വേഷണം ആരംഭിച്ചത്. എന്നാല്‍ ഈ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതല്ല എന്നും, 2019 ല്‍ ഫേസ്ബുക്ക് ടൂളുകളിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ മൂലം scrap ചെയ്യപ്പെട്ടതാണ് എന്നുമായിരുന്നു ഫേ്സബുക്കിന്റെ വാദം. 2019 ല്‍ തന്നെ ഈ പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്നതായും ഫേസ്ബുക്ക് അറിയിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: