ഡബ്ലിൻ വിമാനത്താവളത്തിൽ ഇമ്മിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ കൂടുതൽ ഇ ഗേറ്റുകൾ സ്ഥാപിക്കും

ഇമ്മിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ കൂടുതല്‍ ഇ-ഗേറ്റുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു. എയര്‍പോര്‍ട്ടിലെ ഇമ്മിഗ്രേഷന്‍ ചുമതലയുള്ള ജസ്റ്റിസ് ഡിപാര്‍ട്മെന്റിന്റെ ബോര്‍ഡര്‍ മാനേജ്മെന്റ് യൂണിറ്റാണ് പുതിയ ഇ-ഗേറ്റുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്.

ഡബ്ലിന്‍ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ ഇ-ഗേറ്റുകള്‍ സ്ഥാപിക്കുന്നത് വളരെ നിര്‍ണ്ണായകമാണെന്ന് Border Management Unit അറിയിച്ചു. 2017 ലായിരുന്നു ഡബ്ലിന്‍ വിമാനത്താവളത്തില്‍ ആദ്യമായി ഇ-ഗേറ്റ് സംവിധാനം ആരംഭിച്ചത്. ഇരുപത് ഡിവൈസുകളായിരുന്നു അന്ന് സ്ഥാപിച്ചത്. പിന്നീട് 2019 ല്‍ അഞ്ച് ഇ-ഗേറ്റുകള്‍ പുതുതായി സ്ഥാപിച്ചു. നിലവില്‍ എയര്‍പോര്‍ട്ടിലെത്തുന്ന 25 ശതമാനം യാത്രക്കാരും ഇ-ഗേറ്റുകള്‍ വഴി കടന്നപോവുന്നതായാണ് കണക്കുകള്‍.

എന്നാല്‍ നിലവിലെ സംവിധാനപ്രകാരം EU-EEA രാജ്യങ്ങളില്‍ നിന്നും, സ്വിറ്റ്സര്‍ലന്‍ഡ്, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ക്ക് മാത്രമാണ് ഇ-ഗേറ്റുകളിലൂടെ എമ്മിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്നത്.

Share this news

Leave a Reply

%d bloggers like this: