അയർലൻഡ് പ്രതിരോധ സേനയിലെ നിലവിലെ അംഗബലം പര്യാപ്തമല്ലെന്ന് പ്രതിരോധമന്ത്രി Simon Coveney

അയര്‍ലന്‍ഡിലെ പ്രതിരോധസേനയുടെ നിലവിലെ അംഗബലം ആവശ്യങ്ങള്‍ക്കനുസരിച്ച് പര്യാപ്തമല്ലെന്ന് അയര്‍ലന്‍ഡ് പ്രതിരോധമന്ത്രി Simon Coveney. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ വലിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. അയര്‍ലന്‍ഡ് പ്രതിരോധസേനയിലെ അംഗബലം 11500 ആക്കി ഉയര്‍ത്താനുള്ള സര്‍ക്കാര്‍ ലക്ഷ്യങ്ങള്‍ യഥാര്‍ത്ഥമാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന Representative Association of Commissioned Officers (Raco) യുട‌െ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് മിനിസറ്ററുടെ പ്രഖ്യാപനം.

“പ്രതിരോധ സേനയില്‍ ‍ 9500 ജീവനക്കാരുടെയെങ്കിലും ആവശ്യമാണ് ഇപ്പോഴുള്ളത്. എന്നാല്‍ നിലവില്‍ 8000 ആളുകള്‍ മാത്രമമാണുള്ളത്, ആറ് വര്‍ഷത്തിനുള്ളില്‍ ഇത് 11500 ലേക്കെത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം” – അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷം 114 മില്യണ്‍ യൂറോ പ്രതിരോധമേഖലയ്ക്കായി സര്‍ക്കാര്‍ അധികം ചിലവഴിക്കും, 2028 ആവുമ്പോഴേക്കും പ്രതിരോധ മേഖലയിലെ ചിലവുകള്‍ 1 ബില്യണില്‍ നിന്നും 2 ബില്യണ്‍ യൂറോയാക്കി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ സേനയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനും, കുടുതല്‍ കാലം നിലനിര്‍ത്താനും ആവശ്യമായ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കുന്നതെന്നും, പ്രതിരോധ സേനയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് മിടുക്കരും, ഊര്‍ജ്ജസ്വലരുമായ ആളുകളെയാണ് ആവശ്യമെന്നും മിനിസ്റ്റര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: