അയർലൻഡിലെ അദ്ധ്യാപകക്ഷാമം പരിഹരിക്കാൻ അടിയന്തിര നടപടികൾ ആവശ്യപ്പെട്ട് യൂണിയനുകൾ

ആവശ്യത്തിന് അദ്ധ്യാപകരില്ലാത്തത് മൂലം അയര്‍ലന്‍ഡിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധികള്‍ മറികടക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് രാജ്യത്തെ അദ്ധ്യാപക സംഘടനകള്‍. വിഷയം ചര്‍ച്ച ചെയ്യാനായി ഇന്നലെ ചേര്‍ന്ന പ്രത്യേക സംയുക്ത ഫോറത്തില്‍ അയര്‍ലന്‍ഡ‍ിലെ മൂന്ന് പ്രമുഖ അദ്ധ്യാപക യൂണിയനുകള്‍ പങ്കെടുത്തു. The Teachers’ Union of Ireland (TUI), Irish National Teachers’ Organisation (INTO), The Association of Secondary Teachers, Ireland (ASTI) എന്നീ സംഘടനകളായിരുന്നു പ്രത്യേക കണ്‍സള്‍ട്ടേറ്റീവ് ഫോറത്തിന്റെ ഭാഗമായത്.

അദ്ധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിലും, നിലനിര്‍ത്തുന്നതിലും ‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത്കൊണ്ട് TUI പ്രതിനിധികള്‍ പറഞ്ഞു.

അദ്ധ്യാപകരുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ടാസ്ക് ഫോഴ്സിന് രൂപം നല്‍കണമെന്ന ആവശ്യമാണ് INTO മുന്നോട്ട് വച്ചത്. സ്റ്റാഫിങ് പ്രതിസന്ധി മറികടക്കാനുള്ള കൃത്യമായ മാര്‍ഗ്ഗങ്ങള്‍ മുന്നോട്ട് വയ്ക്കാന്‍ യോഗത്തിന് കഴിഞ്ഞിട്ടില്ലെന്നും, അടിയന്തിര സാഹചര്യങ്ങളാണ് വിദ്യാഭ്യാസ മേഖല നേരിടുന്നതെന്നും INTO ജനറല്‍ സെക്രട്ടറി John Boyle പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: