തിരിച്ചറിയൽ പരിശോധന ഇനി എളുപ്പമാവും; ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങളിൽ Facial Recognition സംവിധാനം നിലവിൽ വന്നു

വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ തിരിച്ചറിയല്‍ പരിശോധനയ്ക്കായുള്ള Facial Recognition(FRT) സംവിധാനം ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങളില്‍ ഇന്നലെ മുതല്‍ നിലവില്‍ വന്നു. ഡിജി യാത്ര എന്ന പേരിലുള്ള പുതിയ സംവിധാനം വഴി യാത്രക്കാരുടെ മുഖം സ്കാന്‍ ചെയ്തുകൊണ്ട് വ്യക്തിഗത വിവരങ്ങള്‍ ബോര്‍ഡിങ് പാസുമായി നേരിട്ട് ബന്ധിപ്പിക്കും. യാത്രക്കാര്‍ക്ക് തടസ്സങ്ങളില്ലാതെ എളുപ്പത്തില്‍ തിരിച്ചറിയല്‍ പരിശോധന നടത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ആദ്യഘട്ടത്തില്‍ രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് മാത്രമായാണ് സംവിധാനം ഏര്‍പ്പെടുത്തുക. ഇന്നലെ മുതല്‍ ഡല്‍ഹി, ബംഗളൂരു, വാരണാസി എന്നീ വിമാനത്താവളങ്ങളില്‍ ഡിജി യാത്ര സംവിധാനം ആരംഭിച്ചു. ഹൈദരാബാദ്, കൊല്‍ക്കത്ത, പൂനെ, വിജയവാഡ എന്നിവിടങ്ങളിലും ഉടന്‍ സംവിധാനം ഏര്‍പ്പെടുത്തും. 2023 മാര്‍ച്ച് മാസത്തിനുള്ളില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഡിജി യാത്ര സാങ്കേതിക വിദ്യ സ്ഥാപിക്കാനാണ് അധികൃതരുടെ ലക്ഷ്യം. ഈ സംവിധാനം ഉപയോഗിക്കുന്നതിനായി യാത്രക്കാര്‍ ഡിജി യാത്ര ആപ്പില്‍ ആധാര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുകയും, സ്വന്തം ഫോട്ടോ നല്‍കുകയും വേണം.

Share this news

Leave a Reply

%d bloggers like this: