Monaghan കൗണ്ടിയിൽ ഒരാൾ കുത്തേറ്റും മറ്റൊരാൾ വാഹനാപകടത്തിലും മരണപ്പെട്ടു ; രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ഗാർഡ

Monaghan കൗണ്ടിയില്‍ കഴിഞ്ഞ ദിവസം നടന്ന രണ്ട് മരണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ഗാര്‍ഡ. ഒരാള്‍ കുത്തേറ്റും, മറ്റൊരാള്‍ വാഹനപകടത്തിലുമായിരുന്നു മരണപ്പെട്ടത്. Knockreagh Lower ലെ ഒരു വീട്ടിലായിരുന്നു ഒരാളെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് N53 Castleblayney to Dundalk Road ല്‍ ഒരാള്‍ റോഡപകടത്തില്‍ മരണപ്പെടുകയും ചെയ്തു. റോഡപകടത്തില്‍ മരണപ്പെട്ടയാള്‍ കൊലപാതകം നടന്ന വീട്ടിലുണ്ടായിരുന്നു എന്ന് സംശയിക്കുന്നതായി ഗാര്‍ഡ കഴിഞ്ഞ ദിവസം പറഞ്ഞു.

അറുപത് വയസ്സിനടുത്ത് പ്രായമുള്ളയാളാണ് കുത്തേറ്റ്മരിച്ചത്. വാഹനപകടത്തില്‍ മരണപ്പെട്ടയാള്‍ക്ക് മുപ്പതിനോടടുത്താണ് പ്രായം. ഇരുവരുടെയും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. പോസ്റ്റ്മോര്‍ട്ടം ഫലത്തെ അടിസ്ഥാനമാക്കിയാണ് തുടര്‍ന്നുളള അന്വേഷണം നടക്കുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവം നടന്ന രണ്ട് സ്ഥലങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പരിശോധനകള്‍ ഇതിനകം നടന്നിട്ടുണ്ട്.

രണ്ട് സംഭവങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങളോ, ദൃശ്യങ്ങളോ നല്‍കാന്‍ കഴിയുന്നവര്‍ ഗാര്‍ഡയുമായി ബന്ധപ്പെടണമന്നും ഗാര്‍ഡ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: