അയർലൻഡിലെ 1.3 മില്യണിലധികം ആളുകൾക്ക് ക്രിസ്തുമസ് ബോണസ് വിതരണം ഡിസംബർ 6 മുതൽ

അയര്‍ലന്‍ഡിലെ സോഷ്യല്‍ വെല്‍ഫെയര്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായിട്ടുള്ളവര്‍ക്കുള്ള ഇത്തവണത്തെ കൃസ്തുമസ് ബോണസ് ഡബിള്‍ പേയ്മെന്റ് ഡിസംബര്‍ 6 മുതല്‍ വിതരണം ചെയ്യും. 1.3 മില്യണ്‍ ആളുകള്‍ക്ക് ബോണസ് ലഭിക്കുമെന്ന് സാമൂഹിക സുരക്ഷാ വകുപ്പ് മന്ത്രി Heather Humphreys പറഞ്ഞു. കൃസ്തുമസ് കാലം ഏവരെയും സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതും, ചിലവേറിയതുമാണെന്നും, അര്‍ഹരായവരുടെ കൈകളിലേക്ക് പണമെത്തിക്കുക എന്നതാണ് കൃസ്തുമസ് ബോണസിലൂടെ ലക്ഷ്യമിടുന്നതെന്നും കഴിഞ്ഞ ദിവസം അവര്‍ പറഞ്ഞു.

Pensioners, carers, lone parents, disabilty ആനുകൂല്യങ്ങല്‍ ലഭിക്കുന്നവര്‍ക്കാണ് കൃസ്തുമസ് ബോണസ് ലഭിക്കുക.ഇതോടൊപ്പം Long-Term Illness ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്കും ഇതാദ്യമായി കൃസ്തുമസ് ബോണസ് നല്‍കും.

ബോണസ് നല്‍കുന്നതിനായി ഉടന്‍ 300 മില്യണ്‍ യൂറോ അനുവദിക്കുമെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. ജീവിതച്ചിലവ് വര്‍ദ്ധനവ് മറികടക്കുന്നതിനായി മുന്‍പ് അനുവദിച്ച 1.7 ബില്യണ്‍ യൂറോയ്ക്ക് പുറമേയാണ് ഇത്.

ബോണസ് ലഭിക്കുന്ന ഓരോ വിഭാഗത്തിലെയും ഗുണഭോക്താക്കളുടെ എണ്ണം കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വെബ്സൈറ്റ് വഴി പുറത്തുവിട്ടിരുന്നു. Long-Term Illness ആനുകൂല്യങ്ങള്‍ ലഭിക്കുന്ന 17500 ആളുകള്‍ക്ക് ഇത്തവണ കൃസ്തുമസ് ബോണസ് ലഭിക്കും. പന്ത്രണ്ട് മാസത്തില്‍ കൂടുതല്‍ Long-Term Illness ബെനിഫിറ്റ് കൈപ്പറ്റിയവര്‍ക്ക് മാത്രമാണ് ഇത്തവണ കൃസ്തുമസ് ബോണസിന് അര്‍ഹതയുള്ളത്.

Share this news

Leave a Reply

%d bloggers like this: