സർക്കാർ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞുകിടക്കുന്ന ഭൂപ്രദേശങ്ങൾ ഭവനനിർമ്മാണത്തിനായി ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി

അയര്‍ലന്‍ഡ് നേരിടുന്ന രൂക്ഷമായ ഭവനപ്രതിസന്ധി നേരിടാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞുകിടക്കുന്ന ഭൂപ്രദേശങ്ങള്‍ ഭവനനിര്‍മ്മാണത്തിനായി ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. എന്നാല്‍ ഇത്തരം ഭൂപ്രദേശങ്ങള്‍ ഭവനനിര്‍മ്മാണത്തിനായി വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ വകുപ്പുകളും, ഏജന്‍സികളും തയ്യാറാവാത്തത് തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. Longford ടൗണില്‍ ഒരു സോഷ്യല്‍ ഹൌസിങ് പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ യുവാക്കളടക്കമുള്ള ജനങ്ങള്‍ക്ക് താമസിക്കാന്‍ വീടുകള്‍ ആവശ്യമാണ്. അതിനായി പതിറ്റാണ്ടുകളായി ഉപയോഗിക്കാതെ കിടക്കുന്ന ഭൂപ്രദേശങ്ങള്‍ ഉപയോഗിക്കാമെന്നും, രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന ഒരു പ്രധാനപ്രശ്നമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളും, പ്രോപ്പര്‍ട്ടികളും കണ്ടെത്തുന്നതിനായി പബ്ലിക് വര്‍ക്‍സ് ഓഫീസിന്റെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്. എന്നാല്‍ സര്‍ക്കാര്‍ ഏജന്‍സികളുടെയും , വകുപ്പുകളുടെയും നിലപാടുകളാണ് തിരിച്ചടിയാവുന്നത്- അദ്ദേഹം പറഞ്ഞു.

പണപ്പെരുപ്പം മൂലം വരുന്ന രണ്ട് വര്‍ഷക്കാലം ഹൌസിങ് മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടാവുമെന്ന Society of Chartered Surveyors ന്റെ മുന്നറിയിപ്പിനെക്കുറിച്ചും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രതികരണം നടത്തി. ഹൌസിങ് മേഖലയിലെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാവും വരും ഏവരും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനം തുടരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Share this news

Leave a Reply

%d bloggers like this: