മെസ്സിയും കൂട്ടരും ക്വാർട്ടറിലേക്ക് ; എതിരാളികൾ നെതർലൻഡ്‌സ് ; പ്രീ ക്വാർട്ടർ പോരാട്ടങ്ങൾക്കായി ഫ്രാൻസും ഇംഗ്ലണ്ടും ഇന്ന് കളത്തിൽ

പ്രിക്വാര്‍ട്ടര്‍ കടമ്പ കടന്ന് ഖത്തര്‍ ലോകകപ്പിലെ കിരീട ഫേവറിറ്റുകളിലൊന്നായ അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. ഓസ്ട്രേലിയയ്ക്കെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചാണ് അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം. യു.എസ്.എ ക്കെതിരെ നേടിയ ആധികാരിക വിജയത്തിന്റെ കരുത്തുമായെത്തുന്ന നെതര്‍ലന്‍ഡ്സാണ് ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളികള്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്നലെ നടന്ന ആദ്യ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഓറഞ്ചുപട ജയിച്ചുകയറിയത്.

നെതര്‍ലന്‍ന്ഡ്സ്- യു,എസ് എ മത്സരത്തില്‍ Depay, Blind, Dumfries എന്നീ താരങ്ങളായിരുന്നു നെതര്‍ലന്‍ഡ്സിന്റെ സ്കോറര്‍മാര്‍. 76 ാം മിനിറ്റില്‍ Haji Wright ന്റെ വകയായിരുന്നു യു.എസ്.എയുടെ ഗോള്‍. രണ്ടാം പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്കായി സൂപ്പര്‍ താരം മെസിയും, ജൂലിയന്‍ ആല്‍വാരസും ഗോളുകള്‍ നേടി. മത്സരത്തിന്റെ മുപ്പത്തി അഞ്ചാം മിനിറ്റില്‍ മെസിയുടെ കാലുകളില്‍ നിന്നുമായിരുന്നു ആദ്യ ഗോള്‍ പിറന്നത്. ഫ്രീകിക്കിലൂടെ മെസി തന്നെയായിരുന്നു ഈ ഗോളിലേക്കുള്ള വഴിയൊരുക്കിയതും. രണ്ട് ഗോളുകള്‍ക്ക് മുന്നിട്ട് നിന്ന അര്‍ജന്റീനയെ നേരിയ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ടായിരുന്നു 77 ം മിനിറ്റില്‍ മറുപടി ഗോള്‍ പിറന്നത്. ഓസ്ട്രേലിയന്‍ താരം Goodwin ന്റെ ഷോട്ട് അര്‍ജന്റൈന്‍ താരം എന്‍സോ ഫര്‍ണാണ്ടസിന്റെ തലയില്‍ തട്ടി വലയിലേക്കെത്തി. ഇത് ഒരു സെല്‍ഫ് ഗോളായാണ് വിധിക്കപ്പട്ടത്.

ഇന്ന് രണ്ട് പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങളാണ് നടക്കുന്നത്. ഇന്ത്യന്‍ സമയം 8.30ന് നടക്കുന്ന ആദ്യമത്സരത്തില്‍ ഫ്രാന്‍സ് പോളണ്ടിനെ നേരിടും. രാത്രി 12.30 ന് നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് സെനഗലിനെയാണ് നേരിടുക.

Share this news

Leave a Reply

%d bloggers like this: