‘ഡബ്ലിൻ ബസ്സിൽ’ നിരവധി അവസരങ്ങൾ : ഡ്രൈവർ അടക്കമുള്ള തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് ശനിയാഴ്ച്ച

അയര്‍ലന്‍ഡിലെ പ്രമുഖ ഗതാഗത സര്‍വ്വീസായ ഡബ്ലിന്‍ ബസ്സില്‍ ആകര്‍ഷകമായ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ അവസരം. ഡ്രൈവര്‍, മെക്കാനിക്ക്, എഞ്ചിനീയറിങ് ഓപ്പറേറ്റീവ് തസ്തികകളിലേക്കാണ് റിക്രൂട്ട് നടക്കുന്നത്. ‍‍ ഡിസംബര്‍ 10 ശനിയാഴ്ചയാണ് റിക്രൂട്ട്മെന്റ്.

ആകര്‍ഷകമായ ശമ്പളനിരക്കാണ് ഈ മൂന്ന് തസ്തികകളിലേക്കും കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഡ്രൈവര്‍മാര്‍ക്ക് പ്രതിവാരം 791.55 യൂറോ, അതായത് പ്രതിവര്‍ഷം 41000 യൂറോ ശമ്പളം ലഭിക്കും. മെക്കാനിക്ക് തസ്തികയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിവര്‍ഷം 38000 യൂറോയും, എഞ്ചിനീയറിങ് ഓപ്പേറേറ്റീവ്മാര്‍ക്ക് പ്രതിവര്‍ഷം 27352 യൂറോയും ശമ്പളം ലഭിക്കും.

ഡ്രൈവര്‍മാര്‍ക്ക് ആറ് വര്‍ഷത്തിന് ശേഷവും, മറ്റ് രണ്ട് തസ്തികകളിലും എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും ശമ്പളവര്‍ദ്ധനവുണ്ടാവും. കൂടാതെ ഒരു വര്‍ഷത്തെ പ്രൊബേഷണറി കാലയളവ് പൂര്‍ത്തിയാക്കുന്ന ജീവനക്കാര്‍ക്ക് പെന്‍ഷന്‍, സൌജന്യ ബസ് യാത്ര, ട്രെയിന്‍ യാത്രാ ചാര്‍ജ്ജില്‍ ഇളവ് എന്നീ ആനുകൂല്യങ്ങളും കമ്പനി നല്‍കും.

മെക്കാനിക്കുകളും എഞ്ചിനീയറിങ് ഓപ്പറേറ്റീവുമാരും നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യേണ്ടതായും ,കമ്പനി വാഹനങ്ങള്‍ ഓടിക്കേണ്ടതായും വരും. ഡ്രൈവര്‍മാര്‍ക്ക് ആഴ്ചയില്‍ അഞ്ച് ദിവസമാണ് ജോലി ചെയ്യേണ്ടി വരിക. ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനങ്ങളും കമ്പനി നല്‍കും.

റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ തന്നിരിക്കുന്ന ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.Click Here

Share this news

Leave a Reply

%d bloggers like this: