Kildare ൽ ഹെലികോപ്റ്റർ തകർന്നുവീണു ; ആളപായമില്ല

Kildare കൗണ്ടിയിലെ Brannockstown ല്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണു. Kilcullen ഏരിയയിലുള്ള ഒരു വയലിലേക്കാണ് ഹെലികോപ്ടര്‍ നിലംപതിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അപകടം. ആളപയാങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അപകടം നടന്ന സ്ഥലത്ത് എയര്‍ ആക്സിഡന്റ് ഇന്വെസ്റ്റിഗേഷന്‍ ടീമിന്റെ നേതൃത്വത്തിലുള്ള പ്രാഥമിക പരിശോധനകള്‍ കഴിഞ്ഞ ദിവസം നടന്നു. ഇന്ന് രാവിലെ വിശദമായ പരിശോധനകള്‍ നടക്കുമെന്ന് AAIU അധികൃതര്‍ അറിയിച്ചു. ഗാര്‍ഡയും സ്ഥലത്ത് ക്യാംപ് ചെയ്തിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: