ഗോൾഡൻ ഗ്ലോബ് 2023 ; രാജമൗലി ചിത്രം RRR ന് രണ്ട് നോമിനേഷനുകൾ

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ക്കുള്ള ഇത്തവണത്തെ നോമിനേഷനുകള്‍ പ്രഖ്യാപിച്ചപ്പോള്‍ അപ്രതീക്ഷിത എന്‍ട്രിയായി എസ്,എസ് രാജമൌലി സംവിധാനം ചെയ്ത ആഗോള ബ്ലോക്ക്ബസ്റ്റര്‍ ചിത്രം RRR. രണ്ട് നോമിനേഷനുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മികച്ച വിദേശഭാഷാചിത്രം, മികച്ച ഗാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം പരിഗണിക്കപ്പെടുന്നത്.

All Quiet on the Western Front (Germany), Argentina, 1985 (Argentina), Close (Belgium/France/Netherlands), Decision to Leave (South Korea) എന്നീ ചിത്രങ്ങളാണ് മികച്ച നോണ്‍-ഇംഗ്ലീഷ് ഫിലിം വിഭാഗത്തില്‍ RRR നോട് മത്സരിക്കുക. ചിത്രത്തിലെ ‘നാട്ട്-നാട്ട്’ എന്നു തുടങ്ങുന്ന ഗാനമാണ് മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ പരിഗണിക്കപ്പെടുന്നത്.

The Banshees of Inisherin എന്ന ചിത്രമാണ് ഏറ്റവും കുടുതല്‍ നോമിനേഷനുകളുമായി മുന്നിലുള്ളത്. എട്ട് നോമിനേഷനുകള്‍ ഈ ചിത്രത്തിന് ലഭിച്ചു. Everything Everywhere All at Once എന്ന ചിത്രത്തിന് ആറ് നോമിനേഷനുകളും ലഭിച്ചു. Avatar: The Way of Water, Elvis, The Fablemans, Tár, Top Gun: Maverick എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രം- ഡ്രാമ വിഭാഗത്തില്‍ പരിഗണിക്കപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: