ക്രിസ്മസിനെ വരവേൽക്കുവാൻ ക്ലോൺമേലിൽ “Christmas Hub” സംഘടിപ്പിക്കുന്നു.

ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി Clonmel -ൽ ഉള്ള Tipp Indian കമ്മ്യൂണിറ്റി വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ഡിസംബർ 17 ആം തീയതി കുട്ടികൾക്കുവേണ്ടി ‘Christmas Hub’ എന്ന പേരിൽ വർണ്ണാഭമായ പരിപാടി ഒരുക്കിയിരിക്കുന്നു.

Christmas Hub ന്റെ ഭാഗമായി ക്രിസ്മസിന്റെ മനോഹരമായ ദൃശ്യവിഷ്‌കരത്തോടൊപ്പം സാന്റ എക്സ്പീരിയൻസും മാജിക് ഷോയും കരോൾ പ്രസംഗ മത്സരങ്ങളും ഉൾപ്പെടെ അത്യന്തം ആകർഷകങ്ങളായ കലാവിരുന്നാണ് സംഘടകർ ഒരുക്കിയിരിക്കുന്നത്. Tipp Indian കമ്മ്യൂണിറ്റി ആദ്യമായി സംഘടിപ്പിക്കുന്ന ഈ പരിപാടിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ആസ്വദിക്കാൻ പറ്റുന്ന മനോഹരമായ ഒരു അനുഭവം ആയിരിക്കും ഇതെന്നു കമ്മ്യൂണിറ്റി പ്രസിഡന്റ്‌ ലിജോ ജോസഫ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: