വെക്‌സ്‌ഫോഡിൽ തീപിടുത്തമുണ്ടായ വീട്ടിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് 91 കാരൻ ; പരിക്കേറ്റ മകൻ ആശുപത്രിയിൽ

തീപിടുത്തത്തെത്തുടര്‍ന്ന് പൂര്‍ണ്ണമായും തകര്‍ന്ന വീട്ടില്‍ നിന്നും അത്ഭുകരമായി രക്ഷപ്പെട്ട് 91 കാരന്‍. വെക്സ്ഫോഡിലെ Clone സ്വദേശിയായ John Kearns ആണ് കഴിഞ്ഞ ദിവസം അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിന്റെ മകന്‍ 42 കാരനായ Andrew നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കകുയാണ്.

ചൊവ്വാഴ്ച ദിവസം രാവിലെ 7.30 ഓടെയായിരുന്നു അപകടമുണ്ടായത്. അടുക്കളയില്‍ ഗ്യാസ് സ്റ്റൌ കത്തിക്കുന്നതിനിടെ വീട്ടില്‍ സ്ഫോടനമുണ്ടാവുകയായിരുന്നു. പെട്ടെന്ന് തന്നെ വീട്ടിലുണ്ടായിരുന്ന രണ്ട് പേരും പുറത്തേക്ക് ഓടി രക്ഷപ്പെടുകുയും ചെയ്തു. ഉടന്‍ തന്നെ ഇരുവരെയും വെക്സ്ഫോഡ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. Andrew ന്റെ കൈകളില്‍ ഗുരുതരമായി പൊള്ളലേറ്റതിനാല്‍ അദ്ദേഹത്തെ പിന്നീട് സെന്റ് വിന്‍സെന്റ് ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തില്‍ വീടിന് പൂര്‍ണ്ണമായും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

അപകടം വലിയ രീതിയിലുള്ള ആഘാതമാണ് കുടുംബത്തില്‍ ഏല്‍പിച്ചതെന്ന് John Kearns ന്റെ മകള്‍ മേരി സംഭവസ്ഥലത്ത് വച്ച് പറഞ്ഞു. വീട്ടിലെ മുഴുവന്‍ ഉപകരണങ്ങളും, വീ്ട്ടിലെ പൂന്തോട്ടവുമടക്കം മുഴുവന്‍ നശിച്ചതായും മേരി പറഞ്ഞു. അപകസമയത്ത് സഹോദരന്‍ വീട്ടിലുണ്ടായതിനാല്‍ പിതാവിന്റ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതായും മേരി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: