ഐറിഷ് റെസിഡന്റ് പെർമിറ്റ് കാർഡ് കാലാവധി കഴിഞ്ഞവർക്ക് തിരികെ രാജ്യത്തേക്ക് പ്രവേശിക്കാൻ പഴയ കാർഡ് മതിയെന്ന് ജസ്റ്റിസ് മിനിസ്റ്ററുടെ ഉത്തരവ് ; ഇളവ് ജനുവരി 31 വരെ മാത്രം

അയര്‍ലന്‍ഡിലെ ലീഗല്‍ റെസിഡന്റുമാരായ വിദേശികളുടെ ഐറിഷ് റെസി‍ഡന്റ് പെര്‍മിറ്റ് (IRP) കാര്‍ഡിന്റെ കാലാവധി കഴിഞ്ഞെങ്കിലും, അന്താരാഷ്ട്ര യാത്രകള്‍ക്ക് ശേഷം തിരികെ അയര്‍ലന്‍ഡിലേക്ക് പ്രവേശിക്കാന്‍ പഴയ കാര്‍ഡ് തന്നെ മതിയെന്ന് ജസ്റ്റിസ് മിനിസ്റ്ററുടെ ഉത്തരവ്. ഡിസംബര്‍ 9 മുതലാണ് ഈ ഇളവ് സര്‍ക്കാര്‍ അനുവദിച്ചത്. ഇത് ജനവരി 31 വരെ തുടരും.

എന്നാല്‍ കാലാവധി കഴിയുന്നതിന് മുന്‍പ് തന്നെ IRP പുതുക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് മാത്രമാണ് ഈ ഇളവ് അനുവദിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന റെസീപ്റ്റ്, OREG നമ്പര്‍ എന്നിവ ഇതിനായുളള തെളിവായി സമര്‍പ്പിക്കേണം. കാലാവധി കഴിഞ്ഞ ശേഷം IRP പുതുക്കാനായി അപേക്ഷ നല്‍കുന്നവര്‍ക്ക് ഈ ഇളവ് ലഭിക്കില്ലെന്നും ജസ്റ്റിസ് മിനിസ്റ്ററുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇളവ് പ്രകാരം യാത്ര ചെയ്യുന്നവര്‍ താഴെ തന്നിരിക്കുന്ന നോട്ടീസിന്റെ പ്രിന്റ് ഔട്ട്, പഴയ IRP കാര്‍‍ഡ്, കാര്‍ഡ് പുതുക്കാനായി നല്‍കിയ അപേക്ഷയുടെ വിവരങ്ങള്‍, എന്നിവ ഇമ്മിഗ്രേഷന്‍ അധികൃതരിലും, എയര്‍ലൈന്‍ അധിക‍ൃതര്‍ക്കും ആവശ്യപ്രകാരം സമര്‍പ്പിക്കേണം.

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഐറിഷ് ഇമ്മിഗ്രേഷന്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

Share this news

Leave a Reply

%d bloggers like this: