അയര്‍ലന്‍ഡിലെ വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാനും, വിലാസം ഉള്‍പ്പെടെ മാറ്റാനും അവസരം

അയര്‍ലന്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാനും, നിലവില്‍ പേരുള്ളവര്‍ക്ക് വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തിരുത്താനും അവസരമൊരുക്കി സര്‍ക്കാര്‍. ഇതിനായി https://www.checktheregister.ie/en-IE/ എന്ന വെബ്സൈറ്റിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.

പുതുതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും, പഴയ വിവരങ്ങള്‍ അപ്‍ഡേറ്റ് ചെയ്യാനും, വിവിധ ഫോമുകള്‍ ഡൌണ്‍ലോഡ് ചെയ്യാനുമുള്ള സൗകര്യങ്ങള്‍ ഈ സൈറ്റിലുണ്ട്.

നിലവിലെ നിയമപ്രകാരം 16 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അയര്‍ലന്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാവുന്നതാണ്. 18 വയസ്സ് പൂര്‍ത്തിയായാല്‍ ആണ് വോട്ടവകാശം ലഭിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷകരുടെ PPSN, ജനനതീയ്യതി, EirCode എന്നിവ സമര്‍പ്പിക്കേണം.

അയർലൻഡ് പൗരത്വം ഇല്ലാത്ത സ്ഥിര താമസക്കാർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാം. അവർക്ക് കൗണ്ടി കൗണ്സിലുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ആവും.

Share this news

Leave a Reply

%d bloggers like this: