ഇന്ന് അധികാര കൈമാറ്റം ; ഇന്ത്യൻ വംശജനായ ലിയോ വരദ്കർ ഇന്ന് അയർലൻഡ് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കും

ഇന്ത്യന്‍ വംശജനായ ലിയോ വരദ്കര്‍ ഇന്ന് അയര്‍ലന്‍ഡ് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കും. നിലവിലെ പ്രധാനമന്ത്രിയായ മീഹോള്‍ മാര്‍ട്ടിന്‍ രാവിലെ തന്നെ പ്രസിഡന്റിന് രാജി സമര്‍പ്പിക്കും. തുടര്‍ന്ന് Dáil ല്‍ ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായുള്ള വോട്ടിങ് നടക്കും. സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ Fianna Fáil, Fine Gael പാര്‍ട്ടികള്‍ തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് ഇന്ന് നടക്കുന്ന അധികാര കൈമാറ്റം.
വോട്ടിങ്ങിന് ശേഷം ഗവണ്‍മെന്റ് ബില്‍ഡിങ്സിലേക്ക് ചെന്ന ശേഷമാണ് വരദ്കര്‍ ഔദ്യോഗികമായി അയര്‍ലന്‍ഡിന്റെ പ്രധാനമന്ത്രി പദവി ഏറ്റെടുക്കുക. തുടര്‍ന്ന് ക്യാബിനറ്റിലെ പുതിയ അംഗങ്ങളെ തീരുമാനിക്കുന്ന നടപടിക്രമങ്ങളിലേക്കും അദ്ദേഹം നീങ്ങും.

ക്യാബിനറ്റില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന് ഉപപ്രധാനമന്ത്രി പദവും, വിദേശകാര്യ മന്ത്രി പദവിയും നല്‍കും. Michael McGrath ധനമന്ത്രി സ്ഥാനവും ഏറ്റെടുത്തേക്കും, Public Expenditure and Reform വകുപ്പ് Paschal Donohoe യ്ക്ക് നല്‍കാനാണ് സാധ്യത. പുതിയ ചീഫ് വിപ്പിനെയും, അറ്റോണി ജനറലിനെയും പുതിയ സര്‍ക്കാരിന് കീഴില്‍ നിയമിക്കും.

അതേസമയം പുതിയ പ്രധാനമന്ത്രി അധികാരമേറ്റാലും തങ്ങളുടെ നയങ്ങളില്‍ മാറ്റമുണ്ടാവില്ലെന്ന് പ്രതിപക്ഷപാര്‍ട്ടിയായ Sinn Féin വക്താക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞു. അധികാര കൈമാറ്റമല്ല, മറിച്ച് പൊതുതിരഞ്ഞെടുപ്പാണ് രാജ്യത്തിനാവശ്യമെന്നും Sinn Féin നിലപാട് വ്യക്തമാക്കി.

comments

Share this news

Leave a Reply

%d bloggers like this: