ലെബനോനിലെ ഭീകരാക്രമണത്തിൽ ഐറിഷ് സൈനികൻ കൊല്ലപ്പെട്ട സംഭവം ; അയർലൻഡിൽ നിന്നുള്ള പ്രത്യേകസംഘം ഇന്ന് ലെബനോനിലേക്ക്

ലെബനോനില്‍ ഭീകരാക്രമണത്തിനിരയായി ഐറിഷ് സൈനികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദമായ അന്വേഷണങ്ങള്‍ക്കായി ഐറിഷ് മിലിട്ടറിയുടെ പ്രത്യേകസംഘം ഇന്ന് ലെബനോനിലേക്ക്. കൊല്ലപ്പെട്ട് സൈനികന്റെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കവേയാണ് പ്രത്യേകസംഘം അന്വേഷണങ്ങള്‍ക്കായി ലെബനോനിലേക്ക് തിരിക്കുന്നത്. ഒരു ലീഗല്‍ ഓഫീസര്‍, മൂന്ന് മിലിട്ടറി പോലീസ് അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം മറ്റ് എട്ട് പേരും ഈ സംഘത്തിലുണ്ടാവും.

നിലവില്‍ ലെബനോന്‍ അധികൃതരുടെയും. യു.എന്നിന്റെയും നേതൃത്വത്തിലുള്ള അന്വേഷണങ്ങള്‍ പുരോഗമിച്ചുവരികയാണ്. ഈ അന്വേഷണങ്ങളുമായി ചേര്‍ന്നുകൊണ്ടാണ് ഐറിഷ് സംഘത്തിന്റെയും അന്വേഷണമുണ്ടാവുക.

അതേസമയം ആക്രമണത്തില്‍ പരിക്കേറ്റ Private Shane Kearney (22) യുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ഐറിഷ് പ്രതിരോധസേന വക്താവ് പുറത്തുവിടുന്ന വിവരം. പരിക്കേറ്റ മറ്റു രണ്ട് സൈനികരും നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.

കൊല്ലപ്പെട്ട Seam Rooney യുടെ Dundalk ലെ വീട്ടില്‍ കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി Simon Coveney സന്ദര്‍ശനം നടത്തി. Rooney യുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തുകൊണ്ടുവരുമന്നും, സൈനികന്റെ ഭൗതികശരീരം എത്രയും പെട്ടെന്ന അയര്‍ലന്‍ഡിലേക്ക് തിരികെയെത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

comments

Share this news

Leave a Reply

%d bloggers like this: