ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ ഇന്നറിയാം ; ലൂസേഴ്‌സ് ഫൈനലിൽ മൊറോക്കോ ക്രൊയേഷ്യയെ നേരിട്ടും

ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനത്തിനായുള്ള തേര്‍ഡ് പ്ലേസ് പ്ലേയ് ഓഫ് മത്സരത്തില്‍ ഇന്ന് ക്രൊയേഷ്യയും, മൊറോക്കോയും പരസ്പരം ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 8.30 നാണ് മത്സരം.

സെമിഫൈനലില്‍ അര്‍ജന്റീനയോട് മൂന്ന് ഗോളിന് പരാജയപ്പെട്ടാണ് ക്രൊയേഷ്യ തങ്ങളുടെ കിരീട സ്വപ്നങ്ങള്‍ അവസാനപ്പിച്ചുകൊണ്ട് മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിന് യോഗ്യത നേടിയത്. മറുവശത്ത് വമ്പന്‍ ടീമുകളെ പരാജയപ്പെടുത്തിക്കൊണ്ട് സെമിഫൈനല്‍ വരെ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ മൊറോക്കോ സെമിയില്‍ ഫ്രഞ്ച് വീര്യത്തിന് മുന്നില്‍ അടിയറവ് പറയുകയായിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ വിജയം.

ലോകകപ്പില്‍ മുന്‍കാല ചരിത്രങ്ങള്‍ പഴങ്കഥയാക്കിക്കൊണ്ട് സെമി ഫൈനല്‍ വരെയെത്തിയ മെറോക്കോ മൂന്നാം സ്ഥാനം നേടിക്കൊണ്ട് തലയുയര്‍ത്തി ടൂര്‍ണ്ണമെന്റിനോട് വിടപറയാനാണ് ഇന്നിറങ്ങുക, അതേസമയം കൈയ്യകലത്തില്‍ വച്ച് കിരീടം നഷ‍്ടപ്പെടുന്നതിന്റെ വേദന തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും പേറിക്കൊണ്ടാണ് ലൂക്ക മോഡ്രിച്ചും സംഘവും പോരാട്ടത്തിനായിറങ്ങുന്നത്.

നാളെയാണ് ലോകകപ്പിലെ അന്തിമ പോരാട്ടം നടക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 8.30 നടക്കുന്ന മത്സരത്തില്‍ ലോകകിരീടം ലക്ഷ്യം വച്ച് ഫ്രാന്‍സും അര്‍ജന്റീനയും കളത്തിലിറങ്ങും.

comments

Share this news

Leave a Reply

%d bloggers like this: