Hugh Lane Create Commission പുരസ്കാരം അയർലൻഡ് മലയാളി ജിജോ സെബാസ്റ്റ്യന്

Hugh Lane Gallery യുടെയും, Create ന്റെയും 2022-24 വര്‍ഷത്തെ കമ്മീഷന്‍ പുരസ്കാരം മലയാളി ഫിലിം മേക്കര്‍ ജിജോ സെബാസ്റ്റ്യന്. Participatory, collaborative, ഇന്റര്‍ കള്‍ച്ചറല്‍ സിനിമാ മേഖലയില്‍ പത്തുവര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചു വരുന്ന ജിജോ ഇതിന് മുന്‍പ് 2016 next generation bursary, 2015 Artist in the community scheme awards, 2020 Arts participation Bursary എന്നീ പുരസ്കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്.

അയര്‍ലന്‍ഡിലെ വിവിധ ഗ്രൂപ്പുകളുമായും, വ്യക്തികളുമായും സഹകരിച്ചുകൊണ്ട് ഇതിനകം എട്ടോളം ഹൃസ്വ ചിത്രങ്ങളും, ഒരു ടെലിഫിലിമും പുറത്തിറക്കിയ സിനിമാപ്രവര്‍ത്തകനാണ് ജിജോ. ഉറുഗ്വേ അന്താരാഷ്ട്ര ഹൃസ്വചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും, USA യിലെ Fokana ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള പുരസ്കാരവും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

കാണാപ്പുറം, Color of My Breath, Satori, Box, പരകായപ്രവേശം, വട്ടം. Similarity, Happy Independence Day, Duality Show, മൂന്നാം ലോകം(ടെലിഫിലിം) എന്നിവയാണ് ജിജോ സെബാസ്റ്റ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമകള്‍.

Share this news

Leave a Reply

%d bloggers like this: