‘വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാൽ’ ട്വിറ്റർ CEO സ്ഥാനമൊഴിയുമെന്ന് ഇലോൺ മസ്ക്

ട്വിറ്റര്‍ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനമേറ്റെടുക്കാന്‍ മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തുമ്പോള്‍ താന്‍ സ്ഥാനമൊഴിയുമെന്ന് ഇലോണ്‍ മസ്ക്. സ്ഥാനമൊഴിയുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ നടത്തിയ പോളില്‍ ഭൂരിഭാഗം പേരും ഇലോണ്‍ മസ്ക് ട്വിറ്റര്‍ CEO സ്ഥാനമൊഴിയണമെന്നായിരുന്നു ആവശ്യപ്പെട്ടത്.

ട്വിറ്റര്‍ മേധാവി സ്ഥാനം ഏറ്റെടുത്തതിന് ശേഷം കമ്പനിയില്‍ നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതടക്കമുള്ള നിരവധി വിവാദ തീരുമാനങ്ങള്‍ മസ്ക് എടുത്തിരുന്നു. മസ്‌ക് നിയമലംഘനം നടത്തിയെന്ന് ആരോപിച്ച് ട്വിറ്ററിലെ നൂറിലധികം മുന്‍ ജീവനക്കാര്‍ കാലിഫോര്‍ണിയ ഫെഡറല്‍ കോടതിയില്‍ പരാതിയും നല്‍കിയിരുന്നു.ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ചായിരുന്നു ട്വിറ്റര്‍ മേധാവി സ്ഥാനത്ത് തുടരുന്നത് സംബന്ധിച്ച് ട്വിറ്ററില്‍ തന്നെ മസ്ക് പോള്‍ ആരംഭിച്ചത്.

എന്നാല്‍ ഈ പോളില്‍ പ്രതികരിച്ച 57 ശതമാനം ആളുകളും അഭിപ്രായപ്പെട്ടത് മസ്ക് സ്ഥാനമൊഴിയണമെന്നായിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനമൊഴിയാന്‍ തയ്യാറാണെന്നുള്ള മസ്കിന്റെ ട്വീറ്റ് പുറത്തുവന്നത്. പകരം ആളെ കണ്ടെത്തിക്കഴിഞ്ഞാല്‍ സോഫ്റ്റ്‍വെയര്‍ ആന്റ് സര്‍വ്വര്‍ ടീമിന്റെ ചുമതല താന്‍ ഏറ്റെടുക്കുമെന്നും മസ്ക് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: