ഓസ്കാർ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടി ‘ഛെല്ലോ ഷോ’ യും ‘RRR’ ലെ ഗാനവും ; അയർലൻഡിൽ നിന്നും An Cailín Ciúin

95 ാമത് ഓസ്കര്‍ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി ഇന്ത്യയില്‍ നിന്നും ഛെല്ലോ ഷോയും( Last Film Show) , RRR ലെ നാട്ടു നാട്ടു എന്ന ഗാനവും. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരത്തിനായി പരിഗണിക്കപ്പെടുന്ന പതിനഞ്ച് ചിത്രങ്ങളുടെ പട്ടികയിലാണ് ഗുജറാത്തി ചിത്രമായ ഛെല്ലോ ഷോ ഇടം പിടിച്ചിരിക്കുന്നത്. ഇതേ വിഭാഗത്തില്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള An Cailín Ciúin ( The Quiet Girl) എന്ന ചിത്രവും ഇടം പിടിച്ചിട്ടുണ്ട്.

എസ്,എസ് രാജമൌലി സംവിധാനം ചെയ്ത RRR എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം മികച്ച ഗാനത്തിനുള്ള പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിലാണ് സ്ഥാനം പിടിച്ചത്. അര്‍ഹത നേടിയ 81 ഗാനങ്ങളില്‍ നിന്നുമാണ് ഈ ഗാനം അവസാന പതിനഞ്ചിലെത്തിയത്. ചന്ദ്രബോസിന്റെ രചനയില്‍ എം.എം കീരവാണി സംഗീതസംവിധാനം നിര്‍വ്വഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് രാഹുല്‍, കാലഭൈരവ എന്നിവര്‍ ചേര്‍ന്നാണ്. ഗാനരംഗത്തില്‍ ജുനിയര്‍ എന്‍.ടി.ആറും, രാംചരണും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തരംഗങ്ങളും ഏറെ പ്രശസ്തമായിരുന്നു.

Claire Keegan രചിച്ച Foster എന്ന പുസ്തകത്തെ ആസ്പദമാക്കി Colm Bairéad തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് An Cailín Ciúin. Kate എന്നു പേരുള്ള ഒരു ഒമ്പത് വയസ്സുകാരിയുടെ കഥ പറയുന്ന ചിത്രമാണ് An Cailín Ciúin. വേനലവധിക്കാലത്ത് തന്റെ foster parents നൊപ്പം ചിലവഴിക്കാനായി ചെല്ലുന്ന Kate ന്റെ അനുഭവങ്ങളാണ് ചിത്രം. ഈ കുടുംബത്തോടൊപ്പം ചിലവഴിക്കുന്നതിനിടെ അവിടെ നിന്നും ഒരു വേദനാജനകമായ ഒരു സത്യം Kate തിരിച്ചറിയുകയും ചെയ്യുന്നു. Catherine Clinch, Carrie Crowley, Andrew Bennett എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: