പ്ലാനിങ് നിയമങ്ങളുടെ പരിഷ്കരണത്തിലൂടെ റാപ്പിഡ് ബിൽഡ് ഹോമുകളുടെ ഡെലിവറി വേഗത്തിലാക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കർ

അയര്‍ലന്‍ഡിലെ പ്ലാനിങ് നിയമങ്ങള്‍ പരിഷ്കരിക്കുക വഴി രാജ്യത്തെ റാപ്പിഡ് ബില്‍ഡ് ഹോമുകളുടെ ഡെലിവറി വേഗത്തിലാക്കാന്‍ കഴിയുമെന്നും, ഭവനപ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയുമെന്നും പ്രധാനമന്ത്രി ലിയോ വരദ്കര്‍. ഒഴിഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ പ്ലാനിങ് നിയമങ്ങളുടെ നൂലാമാലകള്‍ ഇല്ലാതെ തന്നെ വീടുകള്‍ നിര്‍മിക്കാന്‍ തദ്ദേശ അധികൃതര്‍ക്ക് അനുമതി നല്‍കാനുള്ള ഭേദഗതികള്‍ പ്ലാനിങ് നിയമത്തില്‍ വരുത്തുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ഇതുവഴി റാപ്പിഡ് ബില്‍ഡ് ഹോം അടക്കമുള്ള ഭവന പദ്ധതികള്‍ കാലതാമസം കൂടാതെ നടപ്പാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ നിയമഭേദഗതി വരുത്തുന്നതുവഴി അടുത്ത വര്‍ഷം എത്ര വീടുകള്‍ ഇത്തരത്തില്‍ പൂര്‍ത്തിയാക്കാമെന്നത് സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ലെന്നും, ഇതുസംബന്ധിച്ച് കൃത്യമായ കണക്കുകള്‍ സമര്‍പ്പിക്കുന്നതിനായി പബ്ലിക് വര്‍ക്സിനോട്(OPW) ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്ലാനിങ് നിയമ പരിഷ്കരണവുമായി ബന്ധപ്പെട്ട ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളോടും കഴിഞ്ഞ ദിവസം അദ്ദേഹം പ്രതികരിച്ചു. നിയമഭേഗതിയില്‍ തൃപ്തരല്ലത്ത ആളുകള്‍ ഉണ്ടെന്ന് മനസ്സിലാക്കുന്നു, എന്നാല്‍ നിലവില്‍ രാജ്യത്തെ ഭവനമേഖല വലിയ രീതിയിലുള്ള പ്രതിസന്ധികള്‍ നേരിടുകയാണ്, ഇത് പരിഹരിക്കുന്നതിനായി ഇത്തരം ഭേദഗതികള്‍ അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: