ഐറിഷ് സൈനികന്റെ കൊലപാതകം ; വെടിയുതിർത്തയാളെ അന്വേഷണ സംഘത്തിന് കൈമാറി ഹിസ്‌ബുള്ള ഗ്രൂപ്പ്

യു.എന്‍ വാഹനവ്യൂഹത്തിന് നേരെയുണ്ടായ വെടിവയ്പ്പില്‍ ഐറിഷ് സൈനികന്‍ കൊല്ലപ്പെട്ട കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. സൈനികര്‍ക്ക് നേരെ വെടിയുതര്‍ത്തയാളെ കഴിഞ്ഞ ദിവസം ഹിസ്ബുള്ള ഗ്രൂപ്പ് ലെബനീസ് അന്വേഷണസംഘത്തിന് കൈമാറി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ലെബനീസ് സുരക്ഷാ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ഹിസ്ബുള്ള ഗ്രൂപ്പിലെ അംഗമാണോ എന്നത് സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

സൈനികര്‍ക്ക് നേരെ അക്രമം നടത്തിയ രണ്ട് ഷൂട്ടര്‍മാരെ തിരിച്ചറിഞ്ഞതായുള്ള വിവരം കഴിഞ്ഞ ദിവസം ഒരു ലെബനീസ് ഉദ്യോഗസ്ഥന്‍ പുറത്തുവിട്ടിരുന്നു. സൈനികര്‍ സഞ്ചരിച്ച വാഹനത്തെ അക്രമികള്‍ പിന്തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും, അക്രമം മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നതായുമുള്ള സൂചനകളാണ് ലഭിക്കുന്നതെന്നും ലെബനോന്‍ ജുഡീഷ്യല്‍ വിഭാഗത്തിലെ ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.

അതേസമയം അക്രമത്തിന് പിന്നാലെ തന്നെ തങ്ങളുടെ പങ്ക് നിഷേധിച്ചുകൊണ്ടായിരുന്നു ഹിസ്ബുള്ള രംഗത്തുവന്നത്. ലെബനോന്‍ മിലിട്ടറി ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തോട് നിലവില്‍ ഹിസ്ബുള്ള സഹകരിക്കുന്നതായാണ് അന്വേഷണ ഉദ്യേഗസ്ഥര്‍ നല്‍കുന്ന വിവരം.

comments

Share this news

Leave a Reply

%d bloggers like this: