അമേരിക്കയിലും കാനഡയിലും അതിശൈത്യവും ശക്തമായ ശീതക്കൊടുങ്കാറ്റും ; 38 പേർ മരണപ്പെട്ടു

അമേരിക്കയിലും കാനഡയിലും തുടരുന്ന അതിശൈത്യത്തില്‍ ഇതുവരെ മരണപ്പെട്ടവരുട എണ്ണം 38 ആയി. യു.എസില്‍ മാത്രം 34 പേര്‍ മരണപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വരും ദിവസങ്ങളില്‍ ശൈത്യത്തിന്റെ ശക്തി കുറയുമെന്നാണ് പ്രവചനമെങ്കിലും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ തുടരുകയാണ്. ആയിരത്തോളം വിമാനസര്‍വ്വീസുകളാണ് മോശം കാലാവസ്ഥ മൂലം റദ്ദാക്കപ്പെട്ടത്. പടിഞ്ഞാറന്‍ യു.എസിലെ മൊന്റാനയിലാണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില -45 ഡിഗ്രീയായിരുന്നു.

Erie കൌണ്ടിയില്‍ മാത്രം 12 മരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. Vermont, Ohio, Missouri, Wisconsin, Kansas, Colorado എന്നിവിടങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. Bufalo യില്‍ രണ്ട് ദിവസത്തെ കനത്ത മഞ്ഞും ശക്തമായ കാറ്റും ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ അവസ്ഥയാണ് സൃഷ്ടിച്ചതെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ Kathy Hochul പറഞ്ഞു.

15 ലക്ഷത്തോളം വീടുകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍‍ വൈദ്യുതി മുടങ്ങിയത്. അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി 2.5 കോടി ജനങ്ങളെ ശൈത്യം ബാധിച്ചുവെന്നാണ് വിവരം.

Share this news

Leave a Reply

%d bloggers like this: