ആശുപത്രികൾ തിങ്ങിനിറയുന്നു ; നടപടിയില്ലെങ്കിൽ സമരത്തിലേക്കെന്ന് INMO

അയര്‍ലന്‍ഡിലെ ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി Irish Nurses and Midwives Organisation (INMO).

ബുധനാഴ്ച രാവിലെ മാത്രം 838 രോഗികള്‍ ബെഡ്ഡിന് വേണ്ടി കാത്തുകിടക്കേണ്ട അവസ്ഥയുണ്ടായതായി യൂണിയന്‍ പറഞ്ഞു. ചൊവ്വാഴ്ച 913 രോഗികളും ട്രോളികളില്‍ കാത്തുകിടക്കേണ്ടി വന്നിരുന്നു.

സാഹചര്യങ്ങള്‍ ഒട്ടും സ്വീകാര്യമല്ലെന്നും, സര്‍ക്കാരും HSE യും ആവശ്യമായ സജീകരണങ്ങള്‍ ഒരുക്കുന്നതിനായി കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി ലിയോ വരദ്കര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ആരോഗ്യമേഖലയില്‍ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് INMO ജനറല്‍ സെക്രട്ടറി Phil Ní Sheaghdha ആവശ്യപ്പെട്ടു. നിലവില്‍ മുന്നോട്ട് വച്ച പരിഹാരമാര്‍ഗ്ഗങ്ങള്‍ ശാശ്വതമല്ലെന്നും, നിലവിലെ അവസ്ഥയില്‍ രോഗികളോടും, ബന്ധുക്കളോടും സര്‍ക്കാരിന് വേണ്ടി നഴ്സുമാര്‍ മാപ്പപേക്ഷിക്കേണ്ട അവസ്ഥയാണെന്നും INMO കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

രോഗികള്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ ഈ സാഹചര്യത്തില്‍ സാധിക്കുന്നില്ല, കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ പ്രാപ്തിയുള്ള ഒരു രാജ്യം ഇത്തരത്തിലുള്ള ചികിത്സയല്ല രോഗികള്‍ക്ക് നല്‍കേണ്ടതെന്നും INMO പ്രസ്താവനയില്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: