അയർലൻഡ് മലയാളി നിർമ്മാണ പങ്കാളിയായ ചലച്ചിത്രം ‘ഋ’ ഇന്നുമുതൽ തിയേറ്ററുകളിൽ

അയര്‍ലന്‍ഡ് മലയാളി ജോർജ് വർഗീസ് നിര്‍മ്മാണ പങ്കാളിയായ മലയാള ചലച്ചിത്രം ‘ഋ’ ഇന്നുമുതല്‍ പ്രദര്‍ശനം ആരംഭിക്കും. അരങ്ങിലും അണിയറയിലും പ്രമുഖ സംവിധായകരുടെ സാന്നിദ്ധ്യമുള്ള ചലച്ചിത്രമാണ് ‘ഋ’ . കാമ്പസ് കഥ പറയുന്ന ചിത്രത്തിൽ രഞ്ജി പണിക്കർ, ജിയോ ബേബി, ടോം ഇമ്മട്ടി, വിഷ്ണു ഗോവിന്ദ് തുടങ്ങിയ സംവിധായകരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഫാ. വർഗ്ഗീസ് ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംവിധായകനും നടനുമായ സിദ്ധാർഥ് ശിവയാണ് ചിത്രത്തിൽ ക്യാമറ കൈകാര്യം ചെയ്യുന്നത്.

കലാലയ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ വർണ്ണ സംഘർഷം അവതരിപ്പിക്കുന്ന ഈ സിനിമയുടെ പശ്ചാത്തലം മഹാത്മാ ഗാന്ധി സർവ്വകലാശാലയാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസ് കെ മാനുവലാണ്. വിശാൽ ജോൺസണിന്റെ വരികൾക്ക് സൂരജ് എസ് കുറുപ്പ് ഈണം പകർന്നിരിക്കുന്നു.

കോട്ടയം പ്രദീപ്, കൈനകിരി തങ്കരാജൻ, മണികണ്ഠൻ പട്ടാമ്പി എന്നിവർക്കൊപ്പം പുതു തലമുറയിലെ ശ്രദ്ധേയരായ രാജീവ് രാജ്, ഡെയിൻ ഡേവിസ്, ജിഷ്ണു മോഹൻ, സഞ്ജു സാനിച്ച്, ഗിരീഷ് കുമാർ, ജാഫർ കൊടുവാ, നയന എൽസ, വിദ്യാ വിജയകുമാർ തുടങ്ങിയവർ അഭിനയിക്കുന്നു.

നിര്‍മ്മാതാക്കളിലൊരാളായ കോട്ടയം സ്വദേശിയായ ജോര്‍ജ്ജ് വര്‍ഗ്ഗീസ് നിലവില്‍ വാട്ടര്‍ഫോര്‍ഡിലാണ് താമസിക്കുന്നത്. ഗിരീഷ് റാം കുമാര്‍, മേരി ജോയ് എന്നിവരാണ് മറ്റു നിര്‍മ്മാതാക്കള്‍.

Share this news

Leave a Reply

%d bloggers like this: