സിറോ-മലബാർ ചർച്ച് കമ്മ്യൂണിറ്റി കോർക്കിന്റെ മതബോധന വാർഷികവും, ഇടവക ദിനവും, ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങളും പ്രൗഢ ഗംഭീരമായി കൊണ്ടാടി

മനുഷ്യരാശിയുടെ രക്ഷ നേടിയെടുക്കുവാൻ തന്റെ എല്ലാ മഹിമയും ഈ ഭൂമിയിൽ വെടിഞ്ഞ് കാലിത്തൊഴുത്തിൽ രക്ഷകനായ യേശുക്രിസ്‌തു ഭൂജാതനായതിന്റെ ഓർമ്മകൾ പേറുന്ന ഈ ക്രിസ്തുമസ്സ് കാലത്ത്, ഹൃദയങ്ങൾ പരസ്പരം ഒന്നാക്കി ആനന്ദം പങ്കിടുകയും വാനിടവും ഭൂവനവും മലർ ചൊരിഞ്ഞാനന്ദിക്കുന്നതുമായ ഈ അസുലഭ സന്ദർഭത്തിൽ കോർക്ക് സിറോ-മലബാർ ചർച്ച് കമ്മ്യൂണിറ്റിയുടെ 2022 ലെ മതബോധന വാർഷികവും ഇടവക ദിനവും ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങളും ഡിസംബർ 29 ന് ടോഗർ ഹാളിൽ വച്ച്  പ്രൗഢ ഗംഭീരമായി കൊണ്ടാടി.  മുതിർന്നവരുടേയും കുഞ്ഞുമക്കളുടേയും യുവജനങ്ങളുടേയും കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ആൻറണി പൗലോസിന്റെ നേതൃത്വത്തിൽ നടന്ന ഗാനമേള പരിപാടികളുടെ ഏവർക്കും ശ്രവണമധുരിമ പകർന്ന ഒരു നല്ല സായാഹ്നം സമ്മാനിച്ചു. 

ശ്രീമതി ടെസ്സി മാത്യു ജനറൽ കൺവീനറായും ശ്രീ. എബിൻ ജോസഫ്, ശ്രീ. സാവിയോ ജോസ്, ശ്രീമതി ഷേർളി റോബിൻ തുടങ്ങിയവർ കമ്മറ്റി കൺവീനർമാരായും പ്രവർത്തിച്ചതും ആ കമ്മിറ്റികളിൽ പ്രവർത്തിച്ച എല്ലാ അംഗങ്ങളുടേയും കൂട്ടായ ആത്മാർത്ഥമായ പ്രവർത്തനങ്ങളും എല്ലാം ഒന്നു ചേർന്നതാണ് ഈ പരിപാടിയുടെ വമ്പിച്ച വിജയ രഹസ്യം എന്ന് ഫാ. ജിൽസൻ കൊക്കണ്ടത്തിൽ അറിയിച്ചു. SMA വിൽട്ടൻ പാരിഷ് വികാരി ഫാ. മൈക്കിൾ ഒ’ലേറി ചടങ്ങുകളിൽ തന്റെ സാനിധ്യം അറിയിച്ചു. PTA പ്രസിഡൻറ്മാരായ ശ്രീ. വിൽസൻ വർഗ്ഗീസ് ശ്രീമതി. ലിൻസി ബെന്നി എന്നിവർ വേണ്ടുന്ന മാർഗ്ഗ നിർദേശങ്ങൾ നൽകി ചടങ്ങുകളുടെ സുഗമമായ പ്രവർത്തങ്ങളെ ഏകോപിപ്പിച്ചു. 

അയർലൻഡ് നാഷണൽ കോ-ഓർഡിനേറ്ററായിരുന്ന ഫാ. ക്ലമൻറ് പാടത്തിപറമ്പിന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ സെക്രട്ടറി ലിജോ ജോസഫ് സംയുക്ത പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ഏകകണ്ഡമായി സദസ്സ് റിപ്പോർട്ട് പാസാക്കുകയും ചെയ്തു. ഫാ. ജിൽസൻ കൊക്കണ്ടത്തിൽ സ്വാഗത പ്രാസംഗികനായിരുന്ന പൊതുയോഗത്തിൽ സെന്റ് ഫിൽബാർ സൗത്ത് പാരിഷ് വികാരി ഫാ. Joseph E Whooley യും, ഫാ. പോൾ തെറ്റയിലും ആശംസാ പ്രസംഗം നടത്തുകയും ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയികളാവർക്കും, സ്കൂൾ തലങ്ങളിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർക്കും തഥവസരത്തിൽ സമ്മാന വിതരണം നൽകുകയും ചെയ്തതോടൊപ്പം മുൻ വർഷങ്ങളിൽ നമ്മുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കൈക്കാരൻമാരായ ശ്രീ. ജോസ് .പി. കുര്യൻ, ശ്രീ. തോമസ്സ്കുട്ടി വർഗ്ഗീസ്, ശ്രീ. ജോ ജോബിൻ ജോസ്, ശ്രീ. ഡിനോ ജോർജ്, ശ്രീ. സണ്ണി ജോസഫ്, ശ്രീ. സോണി ജോസഫ്, ശ്രീ. ഷിന്റൊ ജോസ് എന്നിവരെ അദരിക്കുകയും ചെയ്തു. മതബോധന അധ്യാപക സെക്രട്ടറി ശ്രീമതി. ജെസ്സി ജെയ്സനും, ശ്രീമതി. ജെസ്സി ബേബിയും, ശ്രീമാൻ ജോബി ജോസും കോഴ്സ് പൂർത്തീകരിച്ച പൂർവ്വ വിദ്യാർത്ഥികൾക്ക് നൽകപ്പെട്ട സർട്ടിഫിക്കറ്റ് വിതരണത്തിന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകി. 

യൂറോപ്യൻ റീജിയൻ അപ്പസ്തോലിക് വിസിറ്റേഷന്റെ നിയുക്ത ജനറൽ കോ- ഓർഡിനേറ്ററായ ഫാ. ക്ളമന്റ് പാടത്തിപറമ്പിലിന് അദ്ദേഹത്തിന്റെ പുതിയ സ്ഥാനലബ്ദിക്ക് എല്ലാവരും ഒന്നുചേർന്ന് ആശംസകൾ അർപ്പിക്കുകയും അദ്ദേഹത്തിന്റെ പൗരോഹിത്യത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിക്കുകയും ചെയ്തു. 

എല്ലാ മതബോധന അധ്യാപകർക്കും വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ച എല്ലാ കമ്മിറ്റി അംഗങ്ങൾക്കും, ശബ്ദവെളിച്ച സമ്മിശ്രീകരണങ്ങൾക്ക് നേതൃത്വം   നൽകിയ ശ്രീ. മെൽവിൽ മാത്യുവിനും ശ്രീ. എബിൻ ബേബിക്കും, ഛായാഗ്രഹണ, നിശ്ഛല ഛായാഗ്രഹണ വിഭാഗം കൈകാര്യം ചെയ്ത ശ്രീ. ജോബി ജോസിനും ശ്രീ. അരുൺ ജേക്കബ് തോമസിനും, കാര്യപരിപാടികൾ വളരെ സുന്ദരമായി മുമ്പോട്ട് നയിച്ച് സ്റ്റേജിനേയും സദസ്സിനേയും ഒരേപോലെ കയ്യടക്കിയ ആങ്കർമാരായ ശ്രീ. അലൻ എബ്രഹാം, ശ്രീ. ജസ്റ്റിൻ ജെയിംസ്, ശ്രീ. ജോയൻ ജോമോൻ, കുമാരി. ആഞ്ജലാ ജെയ്സൻ, കുമാരി. റ്റീജാ ടോണി എന്നിവർക്കും വിഭവ സമുദ്ധമായ ഭക്ഷണം ഒരുക്കി തന്ന പോൾസ് കുസിൻ കോർക്കിനും സ്പോൺസർമാരായ Appache Pizza, Spice Town Cork & Mallow, D spice Douglas, Confident Travels, Asian mix Tougher, Paul’s Cuisine Cork, Wilton Bar, Grandon’s Toyota Glanmire എന്നിവർക്കും പ്രത്യേക നന്ദി തന്റെ നന്ദി പ്രസംഗത്തിൽ ജനറൽ കൺവീനർ ശ്രീമതി ടെസ്സി മാത്യു അറിയിച്ചു. 

Share this news

Leave a Reply

%d bloggers like this: