കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആയിരം വീട് പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അയര്‍ലന്‍ഡ് ജനറല്‍ സെക്രട്ടറി ശ്രീ സാന്‍ജോ മുളവരിക്കല്‍ നിര്‍മ്മിച്ചു നല്കിയ വീടിന്റെ താക്കോല്‍ദാനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നിര്‍വ്വഹിച്ചു.
വട്ടത്തറ രണ്ടാം വാര്‍ഡിലെ വിധവയായ വീട്ടമ്മയ്ക്കാണ് സാന്‍ജോ മുളവരിക്കല്‍ വീട് നിര്‍മ്മിച്ചു നല്‍കിയത്. കാലടിയില്‍ നടന്ന ചടങ്ങില്‍ ശ്രീ അന്‍വര്‍ സാദത്ത് എം.എല്‍.എ യും പങ്കെടുത്തിരുന്നു.