അയർലൻഡിന്റെ അമ്പത് വർഷത്തെ ഇ. യു അംഗത്വത്തിന് ആദരവായി പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി An Post

അയര്‍ലന്‍ഡ് യൂറോപ്യന്‍ യൂണിയന്റെ ഭാഗമായതിന്റെ അമ്പതാം വാര്‍ഷിക വേളയില്‍ പ്രത്യേക സ്മരണിക സ്റ്റാമ്പ് പുറത്തിറക്കി An Post. ഇ.യു കമ്മീഷണര്‍ Mairead McGuinness, സഹമന്ത്രി Peter Burke എന്നിവര്‍ ചേര്‍ന്നാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. An Post ഈ വര്‍ഷം പുറത്തിറക്കുന്ന ആദ്യത്തെ സ്റ്റാമ്പ് കൂടിയാണ് ഇത്.

ഐറിഷ് ഡിസൈനറായ Ser Garland ആണ് ഈ പ്രത്യേക സ്റ്റാമ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനിലെ പതാകയിലെ നക്ഷത്രങ്ങളും, യൂറോപ്യന്‍ യൂണിയന്റെ പ്രഥമ മൂല്യങ്ങളായ human dignity, freedom, democracy, equality, rule of law , human rights എന്നീ ആശയങ്ങളെയും ഉള്‍ക്കൊള്ളിക്കുന്നതാണ് സ്റ്റാമ്പ്.

അയര്‍ലന്‍ഡിന്റെ ഇ.യു അംഗത്വത്തിന്റെ 50 വര്‍ഷങ്ങള്‍ അടയാളപ്പെടുത്തുന്നതിനായി An Post മുന്നോട്ട് വന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മന്ത്രി Peter Burke പറഞ്ഞു. അയര്‍ലന്‍ഡിന്റെ സാമ്പത്തിക വളര്‍ച്ച, പ്രകൃതി സംരക്ഷണം, ലിംഗസമത്വം, തുല്യവേതനം, കാലാവസ്ഥ, ഊര്‍ജ്ജം, യാത്ര, സമാധാനം തുടങ്ങിയ മേഖലകളില്‍ യൂറോപ്യന്‍ യൂണിയന്‍ ചെലുത്തിയ സ്വാധീനത്തെ ഓര്‍മ്മപ്പെടുത്താന്‍ ഈ സ്റ്റാമ്പിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

An Post ന്റെ പ്രത്യേക സ്റ്റാമ്പ് നിലവില്‍ തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫീസുകളിലും, ഓണ്‍ലൈനിലും ലഭ്യമാണ്. ഇ. യു പ്രവേശനത്തിന്റെ അമ്പതാം വാര്‍ഷികം അടയാളപ്പെടുത്തുന്നതിനായി Leinster House, Government Buildings, Iveagh House, and Europe House എന്നിവിടങ്ങളിലെ പോസ്റ്റ് ബോക്സുകളും An Post അധികൃതര്‍ അലങ്കരിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: