സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ 2023 ഫെബ്രുവരി 10,11,12 തീയതികളിൽ

അയർലണ്ട്  സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ `ഒരുക്കം`  2023 ഫെബ്രുവരി 10,11,12 തീയതികളിൽ നടക്കും.  

വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങൾക്കായുള്ള ഈ റെസിഡൻഷ്യൽ    കോഴ്സ്  താലയിലെ ഡൊമിനിക്കൻ റിട്രീറ് സെന്ററിൽ വച്ചാണ് നടത്തപ്പെടുക . ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്    സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകും.

രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഫെബ്രുവരി 3. ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റ് www.syromalabar.ie വഴി മാത്രമാണ് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുക.  വിവാഹത്തിനായി ഒരുങ്ങുന്നവർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സഭാ നേതൃത്വം അറിയിച്ചു.  
കൂടുതൽ വിവരങ്ങൾക്ക്  ഫാ. ജോസഫ് ഓലിയക്കാട്ട് : അയർലണ്ട് സീറോ മലബാർ നാഷണൽ കോർഡിനേറ്റർ :  +353 89 430 9431,  ഫാ. റോയ് വട്ടക്കാട്ട് : +353 89 459 0705, ഫാ. സെബാൻ സെബാസ്റ്റ്യൻ : +353894656437 , ആൽഫി ബിനു : +353 87 767 8365, ജിൻസി ജിജി : +353 87 911 0635,  ബിജു നടയ്ക്കൽ : +353 87 665 3881
രജിസ്ട്രേഷൻ ലിങ്ക് :
https://pms.smcpms.ie/pmsui/guestlogin

Share this news

Leave a Reply

%d bloggers like this: