BT Young Scientist & Technology Exhibition -2023 ന് ഇന്ന് തിരി തെളിയും

അമ്പത്തി ഒമ്പതാമത് Young Scientist & Technology Exhibition ന് ഡബ്ലിനിലെ RDS ല്‍ ഇന്ന് തിരിതെളിയും. അയര്‍ലന്‍ഡ് പ്രസിഡന്റ് മീഹോള്‍ ഡി ഹിഗ്ഗിന്‍സ് ഇന്ന് നടക്കുന്ന ചടങ്ങില്‍ വച്ച് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

ശാസ്ത്രസാങ്കേതിക മേഖലയിലെയും, ഗണിതശാസ്ത്ര, എഞ്ചിനീയറിങ് മേഖലകളിലെയും വളര്‍ന്നുവരുന്ന പ്രതിഭകളെ കണ്ടെത്താനുള്ള അയര്‍ലന്‍ഡിലെ ഏറ്റവും വലിയ ഇവന്റാണ് BTYSTE. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരിപാടി ഒരു പൊതുവേദിയില്‍ വച്ച് സംഘടിപ്പിക്കപ്പെടുന്നത്. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷവും ഓണ്‍ലൈനായിട്ടായിരുന്നു എക്സിബിഷന്‍ നടന്നത്.

biological and ecological sciences; social and behavioural sciences; chemical, physical, mathematical sciences എന്നീ വിഭാഗങ്ങളിലായി 212 സ്കൂളുകളില്‍ നിന്നുള്ള 500 ഓളം പ്രൊജക്ടുകള്‍ ഈ വേദിയില്‍ അവതരിപ്പിക്കപ്പെടും. 1100 ലധികം വിദ്യാര്‍ഥികളാണ് ഈ പ്രദര്‍ശനത്തിന്റെ ഭാഗമാവുക.

80 പേരടങ്ങളുന്ന വിധികര്‍ത്താക്കളുട പാനലാണ് ഇത്തവണയുണ്ടാവുക. വെള്ളിയാഴ്ച നടക്കുന്ന ചടങ്ങില്‍ വച്ച് വിജയികളെ പ്രഖ്യാപിക്കും. മത്സരത്തിലെ ഓവറോള്‍ വിജയികള്‍ക്ക് ട്രോഫിയും 7500 യൂറോ പ്രൈസ് ‍മണിയുമാണ് ലഭിക്കുക. മാത്രമല്ല ബ്രെസ്സല്‍സില്‍ വച്ച് സെപ്തംബറില്‍ നടക്കുന്ന European Union Contest for Young Scientists ല്‍ അയര്‍ലന്‍ഡിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാനും ഇവര്‍ക്ക് കഴിയും.

1965 മുതല്‍ അയര്‍ലന്‍ഡില്‍ Young Scientist Exhibition നടന്നുവരുന്നുണ്ട്. പരിപാടിയില്‍ അവതരിപ്പിക്കപ്പെട്ട പല പ്രൊജക്ടുകളും പിന്നീട് വലിയ ബിസിനസ് സംരംഭങ്ങളായി വളര്‍ന്നുവരികയും ചെയ്തിട്ടുണ്ട്. 2005 ല്‍ Patrick Collison അവതരിപ്പിച്ച പ്രൊജക്ട് പിന്നീട് Stripe എന്ന പേരിലുള്ള യൂറോ പേയ്മെന്റ് കമ്പനിയായി വളര്‍ന്നത് ഇതിന് ഉദാഹരണമാണ്. 2001 മുതല്‍ BT Ireland ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: