അയർലൻഡിലെ പ്രതിമാസ തൊഴിലില്ലായ്മ നിരക്കിൽ കുറവ് ; ഡിസംബർ മാസത്തിലെ തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനം

അയര്‍ലന്‍ഡിലെ പ്രതിമാസ തൊഴിലില്ലായ്മ നിരക്കുകള്‍ പുറത്ത്. ഇതുപ്രകാരം ഡിസംബര്‍ മാസത്തിലെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ നവംബര്‍ മാസത്തേക്കാള്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 4.3 ശതമാനമാണ് ഡിസംബറിലെ തൊഴിലില്ലായ്മ നിരക്ക്. നവംബറില്‍ ഇത് 4.4 ശതമാനമായിരുന്നു.

പുരുഷന്‍മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് നവംബറില്‍ 4.3 ശതമാനമായിരുന്നത് ഡിസംബറില്‍ 4.1 ശതമാനമായി കുറഞ്ഞു. 2021 ഡിസംബര്‍ മാസത്തില്‍ പുരുഷന്‍മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനമായിരുന്ന സ്ഥാനത്താണ് ഇത്. അതേസമയം സ്ത്രീകളിലെ തൊഴിലില്ലായ്മ നിരക്ക് നവംബറില്‍ 4.6 ശതമാനമായിരുന്നത് ഡിസംബറില്‍ 4.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ‌‌

രാജ്യത്തെ 15 വയസ്സിനും 24 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2022 നവംബറില്‍ 11.9 ശതമാനമായിരുന്നു രാജ്യത്തെ യുവജന തൊഴിലില്ലായ്മ. എന്നാല്‍ ഒരു മാസത്തിന് ശേഷം ഇത് 11.5 ശതമാനമായി കുറഞ്ഞു.

Share this news

Leave a Reply

%d bloggers like this: