“സർവ്വരും സുരക്ഷിതർ ഈ കൈകളിൽ”; വനിതാ ഗാർഡ ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടൽ മൂലം രക്ഷിക്കാനായത് മൂന്ന് മാസം പ്രായമുള്ള പെൺകുട്ടിയുടെ ജീവൻ

മൂന്ന് മാസം പ്രായമുള്ള കുട്ടിയുടെ ജീവന്‍ തങ്ങളുടെ സമയോചിതമായ ഇടപെടല്‍ മൂലം രക്ഷപ്പെടുത്താനായതിന്റെ സംതൃപ്തിയിലാണ് Trim ഗാര്‍ഡ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ Edel Drugale യും Grace Murray യും. ഈയടുത്താണ് ബോധരഹിതയായ മൂന്ന് വയസ്സു പ്രായമുള്ള പെണ്‍കുട്ടിയെയും എടുത്തുകൊണ്ട് ഒരു മാതാവ് Trim ഗാര്‍ഡ സ്റ്റേഷനിലെത്തിയത്. ഇവിടെ നിന്നും ഏറ്റവും അടുത്ത ആശുപത്രിയിലേക്ക് 15 കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നതിനാല്‍ അവര്‍ ഏറെ ആശങ്കയോടെയായിരുന്നു സ്റ്റേഷനിലെത്തിയത്.

ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥരായ Edel Drugale യും Grace Murray യും ഒട്ടും പരിഭ്രാന്തരാവാതെ കുട്ടിക്ക് അടിയന്തിരമായി നല്‍കേണ്ടിയിരുന്നു സി.പി. ആര്‍ നല്‍കിക്കൊണ്ട് കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ആംബുലന്‍സ് എത്തുന്നത് വരെ കുട്ടിക്ക് ആവശ്യമായ പരിചരണങ്ങളും ഇവര്‍ സ്റ്റേഷനില്‍ വച്ചു തന്നെ നല്‍കി.

നിലവില്‍ കുട്ടി സുരക്ഷിതയാണെന്ന സന്തോഷവാര്‍ത്തയാണ് ഗാര്‍ഡ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസം പങ്കുവച്ചത്. അടിയന്തിര ഘട്ടത്തില്‍ ഗാര്‍ഡയില്‍ വിശ്വാസമര്‍പ്പിച്ച ഈ അമ്മയോടുള്ള നന്ദിയും ഗാര്‍ഡ അറിയിച്ചു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി കൃത്യമായ ഇടപെടല്‍ നടത്തിയ രണ്ട് ഗാര്‍ഡ ഉദ്യോഗസ്ഥരെയും നിരവധി പേരാണ് സോഷ്യല്‍ മീഡിയ വഴി അഭിനന്ദിക്കുന്നത്.

comments

Share this news

Leave a Reply

%d bloggers like this: