നേപ്പാൾ വിമാന ദുരന്തം ; 68 മൃതദേഹങ്ങൾ കണ്ടെത്തി ; വിമാനത്തിൽ ഒരു അയർലൻഡ് സ്വദേശിയും

നേപ്പാളില്‍ യാത്രാവിമാനം തകര്‍ന്നുവീണ് വന്‍ ദുരന്തം. ഞായറാഴ്ച ഇന്ത്യന്‍ സമയം രാവിലെ 10.33 ഓടെയായിരുന്നു വിമാനം തകര്‍ന്നവീണത്. ആകെ 68 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയതായാണ് ലഭിക്കുന്ന വിവരം. 68 യാത്രക്കാരും 4 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

രാവിലെ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന യതി എയര്‍ലൈന്‍സിന്റെ വിമാനം പൊഖാറ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുന്‍പായാണ് തകര്‍ന്നുവീണത്.

വിമാനത്തില്‍ അഞ്ച് ഇന്ത്യക്കാരും ,ഒരു അയര്‍ലന്‍ഡ് സ്വദേശിയും അടക്കം നിരവധി വിദേശികള്‍ ഉണ്ടായിരുന്നതായാണ് വിമാനത്തിന്റെ പാസഞ്ചര്‍ ലിസ്റ്റില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയുന്നത്. നാല് റഷ്യന്‍ സ്വദേശികളും, രണ്ട് ദക്ഷിണ കൊറിയന്‍ സ്വദേശികളും, ഓസ്ട്രേലിയ, ഫ്രാന്‍സ്, അര്‍ജന്റീന എന്നീ രാജ്യങ്ങളില്‍ നിന്നും ഓരോ വീതം ആളുകളും വിമാനത്തിലുണ്ടായിരുന്നു.

അപകടത്തില്‍ അയര്‍ലന്‍ഡ് സ്വദേശിയും ഉള്‍പ്പെട്ട സാഹചര്യത്തില്‍ ആവശ്യമായ കോണ്‍സുലാര്‍ സഹായങ്ങള്‍ നല്‍കുമെന്ന് അയര്‍ലന്‍ഡ് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്.

comments

Share this news

Leave a Reply

%d bloggers like this: